Image

അവധിയാഘോഷത്തിനായി 'സ്‌നേഹ അയല്‍ക്കൂട്ടം' ഗ്ലോസ്‌റ്റെര്‍ ക്രോഫ്‌റ് ഫാം പാര്‍ക്കിലേക്ക്

Published on 18 October, 2017
അവധിയാഘോഷത്തിനായി 'സ്‌നേഹ അയല്‍ക്കൂട്ടം' ഗ്ലോസ്‌റ്റെര്‍ ക്രോഫ്‌റ് ഫാം പാര്‍ക്കിലേക്ക്
 
ബ്രിസ്‌റ്റോള്‍: ശിശിരകാലത്തിനു മുന്നോടിയായുള്ള ശരത്കാലം പൊതുവെ വിരസമാണെങ്കിലും ബ്രിസ്‌റ്റൊളിലുള്ള ഫിഷ്‌പോണ്ട്‌സ് 'സ്‌നേഹ അയല്‍ക്കൂട്ടം' ഇപ്രാവശ്യവും ആഘോഷത്തിനൊരുങ്ങുകയാണ് . ഗ്ലോസ്‌റ്റെര്‍ഷെയറിലുള്ള ക്രോഫ്‌റ് ഫാം പാര്‍ക്കിലുള്ള ക്യാന്പിലാണ് ഒക്ടോബര്‍ ഇരുപതു മുതല്‍ രണ്ടു രാത്രിയും മൂന്ന് പകലുകളും അയല്‍ക്കൂട്ടം കുടുംബങ്ങള്‍ ഒത്തുചേരുന്നത്. 

ഒത്തൊരുമ കൊണ്ട് ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്കിടയിലെങ്കിലും എന്നും പരാമര്‍ശ വിഷയമാകുന്ന 'സ്‌നേഹ അയല്‍ക്കൂട്ടം' മുന്‍ വര്‍ഷങ്ങളില്‍ വിദേശ യാത്രയും വിവിധ സ്ഥലങ്ങളില്‍ ത്രിദിന ക്യാന്പുകളും നടത്തിയിട്ടുണ്ട് . പക്ഷെ ഇത്തവണ കൂടുതല്‍ കാലാനുസൃത മാറ്റങ്ങളോടെയാണ് ക്യാന്പ് നടത്തപ്പെടുന്നത് . തികച്ചും ആരോഗ്യകരമായ നൂതന ഭക്ഷണ സംവിധാനവും വിനോദങ്ങളുമാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നത് .

ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ കാലം നമുക്കെന്നോ നഷ്ടമാക്കിയ സ്വസ്ഥതയും ശാന്തതയും തിരികെപ്പിടിക്കാനുള്ള അവസരമാണ് ക്യാന്പ് ലക്ഷ്യമിടുന്നതെന്ന് അയല്‍ക്കൂട്ടത്തിന്റെ കണ്‍വീനര്‍ പ്രശസ്ത കലാകാരന്‍ റോജി ചങ്ങനാശ്ശേരി പറഞ്ഞു. 

ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വാട്ടര്‍ പാര്‍ക്കില്‍ നടത്തുന്ന വള്ളം കളി മത്സരം പ്രത്യേകം ശ്രദ്ധേയമാകും . പങ്കെടുക്കുന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. വള്ളംകളി കൂടുതല്‍ ആവേശരമാക്കാനുള്ള പദ്ധതികളാണ് മുതിര്‍ന്ന കമ്മറ്റി അംഗങ്ങളായ പയസ് മാത്യു മരുതുകുന്നേല്‍, സജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുള്ള ഫിലിം ഷോകള്‍, ഫാമിലി കാനോയിംഗ്, പവര്‍ ബോട്ടിംഗ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി സെക്രട്ടറി എബ്രഹാം മാത്യു , ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജേക്കബ് പുത്തേട്ട് , യൂത്തു കോഓര്‍ഡിനേറ്റര്‍ വിവിയന്‍ ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു . ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് , സെക്രട്ടറി എബ്രഹാം മാത്യു എന്നിവരും അയല്‍ക്കൂട്ടത്തിലേ കലാ പ്രതിഭകളും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ റിലാക്‌സേഷന്‍ എന്റെര്‍െൈറ്റന്മന്റ്‌സ് ക്യാന്പിലുള്ളവര്‍ക്കു വേറിട്ടൊരനുഭവമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക