Image

ആസ്വാദക-നിരൂപണം-1 (ഡോക്ടര്‍ എ.കെ.ബി. പിള്ള അതുല്യ ധിഷണാവിലാസ വിസ്മയം: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍) Published on 19 October, 2017
ആസ്വാദക-നിരൂപണം-1 (ഡോക്ടര്‍ എ.കെ.ബി. പിള്ള അതുല്യ ധിഷണാവിലാസ വിസ്മയം: സുധീര്‍ പണിക്കവീട്ടില്‍)
ആദരണീയനായ ഡോക്ടര്‍ എ..കെ.. ബി. പിള്ള (ഡോക്ടര്‍ എ.കെ. ബാലക്രുഷ്ണ പിള്ള) സാഹിത്യ- ശാസ്ര്ത- സാംസ്‌കാരിക ലോകത്തിലെ ഒരു ഇതിഹാസമാണു. താന്‍ ആര്‍ജ്ജിച്ച അറിവിന്റെ, ജന്മസിദ്ധമായ പ്രതിഭയുടെ ഒരു പാന്ഥാവ് വെട്ടിതെളിയിച്ചു കൊണ്ട്  മനുഷ്യരാശിക്ക് അവരുടെ ജീവിതയാത്ര സുഗമമാക്കാന്‍ അദ്ദേഹം ആ വഴി കാണിച്ചുകൊടുക്കുന്നു. ചരിത്രം ഒരിക്കലും മറക്കാത്ത പ്രതിഭാധനരും, ശാസ്ര്ത-സാങ്കേതിക വിദഗ്ദരും, സാഹിത്യപ്രതിഭകളും എന്നുമുണ്ടായിട്ടുണ്ട്. ഡോക്ടര്‍ പിള്ള ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന  ശാസ്ര്തപരവും, സാഹിത്യപരവുമായ സംഭാവനകള്‍, സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണു. അവയെല്ലാം എല്ലാക്കാലവും ചരിത്രത്തിന്റെ താളുകളില്‍ വിശിഷ്ടമായ സ്ഥാനം അലങ്കരിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്.

അമേരിക്കന്‍ മലയാളിയായ അദ്ദേഹം മലയാള ഭാഷയുടെ സംരക്ഷണത്തിനും, പരിപാലനത്തിനുമായി അനുഷ്ഠിച്ച സേവനങ്ങളെയും അദ്ദേഹത്തിന്റെ മലയാളം ക്രുതികളേയും ചുരുക്കമായി പ്രസ്താവിക്കാന്‍ ഈ കൊച്ചു ലേഖനം  ഉപയോഗപ്പെടുത്തുന്നു.
തന്റെ ജീവിതവും ചുറ്റുപാടും സര്‍ഗ്ഗാതമകതയുടെ ഒരു സ്രോതസ്സായി കാണുന്ന അനുഗ്രഹീത എഴുത്തുകാരനും, വാഗ്മിയും, ഗുരുവും, ഗവേഷകനും  ശാസ്ര്തജ്ഞനും, സാമൂഹ്യസേവകനുമൊക്കെയായ ഈ അതുല്യ പ്രതിഭ നിരന്തരം ഓരോ പരീക്ഷണങ്ങളില്‍ വ്യാപ്രുതനായികൊണ്ടിരിക്കുന്നു.

തന്റെ അഭിരുചിക്കനുസരിച്ചുള്ള അനവധി ബിരുദങ്ങള്‍ പിറന്ന നാടായ കേരളത്തില്‍ നിന്നും ഇപ്പോള്‍ താമസിക്കുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നും അദ്ദേഹം കരസ്തമാക്കി. എം.എ. കേരള യൂണിവേഴ്‌സിറ്റി 1955 (മലയാളം, ചരിത്രം, ബ്രിട്ടീഷ് സാഹിത്യം);
എം.എ. ഈസ്റ്റ് കരോലിന യൂണിവേഴ്‌സിറ്റി 1988 (ഇന്‍ഡോ-അമേരിക്കന്‍ താരതമ്യ സാഹിത്യം, മതം, തത്വശാസ്ത്രം); എം.എ.; എം. ഫില്‍., പി.എച്.ഡി., കൊളമ്പിയ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക്;1969-1975 (Anthropology ഭാഷാശാസ്ത്രം, ശാരീരികശാസ്ത്രം, പുരാവസ്തുചരിത്രശാസ്ത്രം, താരതമ്യസംസ്‌കാരചരിത്രം) Applied Research, Medical Anthropology; Transcultural Pshychiatry(non-pharmocological), Human Development; 1980-to the present. Founder and Practitioner, Integral Developement Therapy. സമഗ്രവികാസ വൈദ്യം-വ്യക്തിയും സമൂഹവും) 1980 Onwards.

ഉത്തമ വൃത്തികള്‍ കൊണ്ടും നന്മകള്‍ കൊണ്ടും സ്വന്തം ജീവിതം സാത്വികമാക്കാനുള്ള നിരന്തര യത്‌നം, സഹനശക്തി, സഹാനുഭൂതി, ധൈര്യം എന്നിവ വളര്‍ത്താനും പുലര്‍ത്താനുമുള്ള ശ്രമം, ശുഭാപ്തി വിശ്വാസം എന്നിവയില്‍ അദ്ദേഹം കുട്ടിക്കാലം മുതല്‍ ശ്രദ്ധിച്ചു. അടിസ്ഥാന സ്വഭാവ രൂപീകരണത്തില്‍ ആദ്യഗുരു സ്വന്തം അപ്പൂപ്പനായിരുന്നു. ശൈശവത്തിലും ബാല്യത്തിലും അദ്ദേഹം പഠിപ്പിച്ചത് എന്നും മനസ്സില്‍ കൊണ്ട് നടന്നു. മഹാഭാരതത്തിലേയും ഭഗവത്ഗീതയിലേയും മൂല്യങ്ങളും ആത്മീയതയും പിന്നിട്ട ജീവിതകാലം മുഴുവന്‍ ശ്രീക്രുഷ്ണന്റെ വിജ്ഞാനം വ്യക്തിവികാസത്തിനു വഴിക്കാട്ടി. കുട്ടിക്കാലം മുതലുള്ള ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തശക്തികളെ ബലപ്പെടുത്തി. ആറാം വയസ്സില്‍ സ്‌കൂളില്‍ വച്ച് ഗാന്ധിയെ സ്പര്‍ശിച്ചതും തിരിച്ച് ഗാന്ധി നല്‍കിയ പുഞ്ചിരിയും ഇന്നും ഓര്‍മ്മകളില്‍ താലോലിക്കുന്നു. അഖിലേന്ത്യ
പര്യടനത്തില്‍ ഗാന്ധിജിയുടെ പ്രധാന ആശ്രമങ്ങളില്‍ താമസിക്കുകയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കൊല്ലത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍, ഗാന്ധിയന്‍ പ്രസ്ഥാനത്തിലും ഭാരത സ്വാതന്ത്രത്തിലും പങ്കെടുത്തിട്ടുണ്ട്.

ഗാന്ധിയനായ എം.പി. മന്മഥന്റെ  കൂടെ ഗ്രാമ സ്വരാജ് പത്രത്തില്‍ പ്രവര്‍ത്തിച്ചു.  അക്കാലത്ത്  പുരോഗമന പ്രസ്ഥാനത്തിന്റെ  സ്വാധീനം കൈവരുകയും ചെയ്തു. മണ്ണിന്റെ മക്കള്‍ എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങി. തകര്‍ന്നുപോയ നായര്‍ തറവാടിനെ അധിഷ്ഠിതമാക്കി  നിരൂപകരുടേയും പത്രമാസികകളുടേയും അഭിനന്ദനം നേടിയ വിവാഹം എന്ന നോവല്‍  പതിനാറാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ചു.

1947-54 കാലഘട്ടത്തില്‍ സാഹിത്യസ്രുഷ്ടികള്‍ കൂടുതല്‍ പ്രസിദ്ധീകരിച്ചു. 'ജയിച്ചുവരും' (കഥാസമാഹാരം). സാഹിത്യസ്രുഷ്ടിപരമായ നീണ്ട മുഖവരയില്‍ സാഹിത്യം സ്രുഷ്‌ടോന്മുമായിരിക്കണം എന്ന വാദം ഇദ്ദേഹം ഉന്നയിച്ചു. മറ്റു സമാഹാരങ്ങള്‍ 'സ്‌നേഹവും സൗന്ദര്യവും'' (പുതിയ രാജാവും പുതിയ പ്രജകളും, രാഷ്ട്രീയനേതാക്കന്മാരും രാഷ്രീയവല്‍ക്കരിച്ച പ്രജകളും). എന്നീ സാഹിത്യസ്രുഷ്ടികള്‍ അന്നത്തെ പത്രമാസികകളില്‍ വന്നുകൊണ്ടിരുന്നു, അവര്‍ പ്രതിഫലവും നല്‍കി. നമുക്ക് ചുറ്റുമുള്ള ജീവിതത്തെ മാത്രമല്ല അതു അിലേന്ത്യ തലത്തില്‍ എങ്ങനെയാണെന്നറിയാന്‍ ഒരു ഭാരതപര്യടനവും ഒപ്പം ഹിന്ദു-മുസ്ലീം-വര്‍ഗ്ഗീയ ലഹളക്കാലത്ത് സധൈര്യമായി കിഴക്കേപാക്കിസ്ഥാനും സന്ദര്‍ശിച്ചു. അതിന്റെ ഫലമായി സൗന്ദര്യഭൂമിയിലെ ജനത (കാശ്മീര്‍) കിഴക്കെ പാക്കിസ്ഥാന്‍ എന്നീ ക്രുതികള്‍ എഴുതി. ഇവ വെറും യാത്രവിവരണങ്ങളായിരുന്നില്ല. മറിച്ച് ലക്ഷ്യബോധവും ജീവല്‍പ്രശ്‌നങ്ങളുടെ പ്രതിപാദ്യവും ഈ ക്രുതികളെ സഞ്ചാര സാഹിത്യക്രുതികളാക്കി. യാത്രാവിവരണവും സഞ്ചാരസാഹിത്യവും തമ്മില്‍ വേര്‍തിരിച്ചത് ല്പ ഡോക്ടര്‍ എ.കെ.ബി പിള്ളയാണ്. (സമഗ്ര വികാസ സാഹിത്യവും മലയാളവും എന്ന അദ്ദേഹത്തിന്റെ ക്രുതി വായിക്കുക).

 യാത്രകള്‍ ഒരു ജീവിതപഠന ഭണ്ഡാഗാരമായി എന്നു അദ്ദേഹം എഴുതിയി ട്ടുണ്ടു. സഞ്ചാരജീവിതത്തിന്റെ  ഒന്നാം ഘട്ടത്തില്‍ കേരളം മുഴുവന്‍ സഞ്ചരിച്ചു. രണ്ടാം ഘട്ടത്തില്‍ ഭാരത പര്യടനവും. ഇക്കാലത്ത് നിരവധി വ്യക്തികള്‍, ജീവിത രീതികള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങള്‍ മനസ്സിലാക്കി. മതഭ്രാന്തന്മാരുടേയും അക്രമികളുടേയും ഉപദ്രവത്തില്‍ നിന്ന്, രക്ഷപ്പെട്ടത് ഒരു അനുഭവമായി സൂക്ഷിക്കുന്നു. ബുദ്ധിജീവികളുമായി (സാഹിത്യകാരന്മാര്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍, തൊഴിലാളി നേതാക്കള്‍ തുടങ്ങിയവര്‍) സമ്പര്‍ക്കം പുലര്‍ത്തു അവരില്‍ ഭാരതത്തിലെ പ്രമു സാഹിത്യകാരന്മാരായ ഡോക്ടര്‍ മുള്‍ക്കുരാജ് ആനന്ദ്, ര്‍. കെ. നാരായണ്‍, കിഷന്‍ ചന്ദര്‍, രാഷ്ട്രീയ പ്രമുര്‍ ജ്യോതി ബാസു, (ബംഗാള്‍) കാശ്മീരിലെ മുതിര്‍ന്ന നേതാവ് മൗലാന മുഹമ്മദ് സയ്യിദ് മസൂറി, തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനം, ഭാരതത്തിലെ ജീവിതോദ്ധാരണത്തിനുള്ള വഴികള്‍, മത- സാമൂഹ്യപ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്താനും ഈ അവസരം ഉപയോഗിച്ചു.

തിരുവനന്തപുരത്ത് എം.എ. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തീവ്രമായ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അന്നത്തെ പ്രസിദ്ധരായ എഴുത്തുകാരായ പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ള, പ്രൊഫ. എന്‍. ക്രുഷ്ണപിള്ള , പ്രൊഫ. ക്രുഷ്ണന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, കെ. സുരേന്ദ്രന്‍, എം.കെ. കുമാരന്‍, തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തി. പിന്നീട് ശ്രീശങ്കര കോളേജില്‍ല്പഇംഗ്ലീഷ് പ്രൊഫസ്സറായിരിക്കുമ്പോള്‍ എന്‍. വി. ക്രുഷ്ണവാര്യര്‍ സംഘടിപ്പിച്ച  കേരള സാഹിത്യ സമിതിയുടെ എക്‌സിക്യൂട്ടിവ്  അംഗമായി പ്രവര്‍ത്തിച്ചു. ഇവിടെവച്ച് പെരിയാറിലെ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അവസരം ലഭിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി നൂറിലധികം വീടുകള്‍ പണിഞ്ഞുകൊടുത്ത കമ്മറ്റിയുടെ നേത്രുത്വം നല്‍കി. ഡോക്ടര്‍ എ.കെ.ബി സംഘാടകനും പ്രസിഡണ്ടും എന്ന നിലക്കും ഫാദര്‍ ജേക്കബ് പാറേല്‍, കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ആണ്ടലോട്ട്  എന്നിവര്‍ സഹകാരികളായി സര്‍വ പാര്‍ട്ടി സഹകരണത്തിന്റേയും ചരിത്രം സ്രുഷ്ടിച്ചു.

 അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക സ്രുഷ്ടികളില്‍ സമൂഹനന്മയാണു ലക്ഷ്യമിടുന്നത്. ഒരു ബഹുമു പ്രതിഭയായ ഇദ്ദേഹത്തിന്റെ രചനകളിലെല്ലാം ഒരു ദാര്‍ശനികത അലിഞ്ഞ് ചേരുന്നതായി കാണാം. സനാതന ധര്‍മ്മത്തിന്റെ വേദ സംഹിതകള്‍ ആധുനികതയില്‍ തന്നെയുണ്ടെന്നും അതു ലളിതമായി അപഗ്രഥനം ചെയ്തു സമൂഹത്തെ ബോധവാന്മാരാക്കുകയെന്നു മുള്ള  ദൗത്യം തന്റെ രചനകളിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുന്നു. ഭാരതീയ ദര്‍ശനങ്ങളും, തത്വങ്ങളും ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള അദ്ദേഹം തന്റെ രചനകളിലൂടെ അതു ജനങ്ങളിലേക്ക് പകരുന്നു. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പുസ്തകം Transcendental self ഭാരതീയ സിദ്ധാന്തങ്ങള്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഹെന്റ്രി ഡേവിഡ് തോറോയെ സ്വാധീനിച്ചതിനെ ആസ്പദ്മാക്കി 1985 ല്‍ എഴുതിയതാണു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ല്‍ ഈ പുസകത്തിന്റെ കോപ്പി ആമസോണ്‍.കോം ഇംഗ്ലണ്ട് 980 പൗണ്ഡിനു  വിറ്റു. ഹിന്ദുമതം മനുഷ്യസ്വഭാവത്തിന്റേയും മനുഷ്യവികാസത്തിന്റേയും പ്രകാശമാണെന്നു ഭഗവത്ഗീത, ഉപനിഷദ്്, യോഗസൂത്ര എന്നിവയ അധികരിച്ച്  നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം എഴുതി. ആ ലേനങ്ങള്‍ ഉള്‍കൊള്ളുന്ന ക്രുതിയാണ് 'Medical Hinduism). അശ്രദ്ധകൊണ്ടു വഴി തെറ്റുന്ന ഒരു സമൂഹത്തിനു നേരെ പിടിക്കുന്ന വെളിച്ചമായി അദ്ദേഹത്തിന്റെ ക്രുതികള്‍/ചര്‍ച്ചകള്‍, സമ്മേളനങ്ങള്‍ പ്രകാശിക്കുന്നു. നാട്ടിലെ പണ്ഡിത സദസ്സുകളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കാന്‍ അദ്ദേഹത്തിനു ക്ഷണം കിട്ടുകയും അവയൊക്കെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കയും ചെയ്യുന്നു. കൂടാതെ ധാരളം അഭിമുങ്ങളിലും ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കുന്നു.

മനുഷ്യരാശിക്ക് നന്മകള്‍ നല്‍കാന്‍ അനസ്യൂതം പരിശ്രമിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന നല്ല മനസ്സിന്റെ ഉടമയാണു ഡോക്ടര്‍ .എ.കെ.ബി. പിള്ള ഇംഗ്ലീഷില്‍ ഇദ്ദേഹം രചിട്ടുള്ള വിശ്വോത്തര പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍, സംഘടിപ്പിച്ച ചര്‍ച്ചകള്‍ എല്ലാം ഇതിനു സാക്ഷ്യം വഹിക്കുന്നു. ബൗദ്ധികലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നിരവധി ഗ്രന്ഥങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഇദ്ദേഹം ആ കര്‍മ്മം ഒരു സപര്യ പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 1968-1974 കാലഘട്ടത്തില്‍ ന്യൂയോര്‍ക്കിലെ കൊളമ്പിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്ത്രൊപ്പോളോജിയില്‍ എം.എ.എം.ഫില്‍, പി.എച്ച്.ഡി ബിരുദങ്ങള്‍ നേടിയതിനു ഒപ്പം അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റുട്ട്  ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്ന പ്രമുഖ സ്ഥാപനത്തില്‍ നിന്നും ഗവേഷണ  ഫെല്ലോഷിപ്പ്  നേടി. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായങ്ങളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ഉച്ചനീചത്വത്തിന്റെ ഉള്‍ചുഴികള്‍ എങ്ങനെ മരുമക്കത്തായം സ്രുഷ്ടിച്ചു എന്നു കണ്ടെത്തി. ഇതേക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ പുസ്തകമാണ് Culture of Social Stratification/Sexism.

ഈ സമയത്ത് തന്നെ നിരവധി ഗവേഷണങ്ങളിലൂടെ മാനവശാസ്ത്രത്തില്‍ അദ്ദേഹത്തിനു നൈപുണ്യം കൈവരിക്കാന്‍ സാധിക്കുകയുംല്പഅതിനെ മൂര്‍ച്ചപ്പെടുത്തി മനുഷ്യ സ്വഭാവം, സമൂഹം, സംസ്‌കാരം തുടങ്ങിയ എല്ലാ മനുഷ്യജീവിതഘടകങ്ങളേയും ശാസ്ര്തീയമായ അപഗ്രഥനവും പുനഃസ്രുഷ്ടിക്ക് ആവശ്യമായ പ്രക്രിയകകളിലേര്‍പ്പെട്ടിരിക്കയും ചെയ്യുന്നു.

അക്കാദമിക്ക് തലത്തിലും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പൊതുക്ഷേമ പ്രവര്‍ത്തന രംഗത്തേക്ക് -കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴും അദ്ദേഹത്തിലെ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഗുരു കര്‍മ്മോദ്യുക്തനാകുന്നത് കാണാവുന്നതാണ്. മനുഷ്യരിലെ അജ്ഞത അകറ്റി അവര്‍ക്ക് വിജ്ഞാനത്തിന്റെ പ്രകാശം പകരുകയെന്ന ദൈവീകമായ ദൗത്യം ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത് പ്രകടമാണ്. ദേശീയവും സാര്‍വദേശീയവുമായ സമഗ്ര വികസന വിദഗ്‌ദ്ധോഉപദേശകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍  ഇംഗ്ലീഷിലും മലയാളത്തിലും ഇദ്ദേഹം സജീവമാണ്. ഏതൊരു വിഷയവും സൂക്ഷ്മമായി പരിശോധിച്ച് അതു എങ്ങങ്ങെ മികവുറ്റതാക്കമെന്ന നൂതന ആശയങ്ങള്‍ കണ്ടെത്തുന്ന ഒരു ശാസ്ത്രജ്ഞ്‌നാണു ഇദ്ദേഹം. 1971 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ന്യൂജെര്‍സി സ്റ്റയ്റ്റ് യൂണിവേഴ്‌സിറ്റിയുടെ രാമപ്പോ (Rampo) കോളേജില്‍ പ്രൊഫസ്സറായിരുന്നപ്പോള്‍ യുവാക്കളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങള്‍ അദ്ദേഹത്തെ ഒരു മാനസിക വൈദ്യ വിദ്ഗ്ദ്ധനാക്കി. അദ്ദേഹം  'Integral Development Theory' എന്ന പുതിയ 'മാനസിക-ശാരീര'' ചികിത്സ സമ്പ്രദായത്തിനു രൂപം നല്‍കി. ജീവിതപങ്കാളിയായ ഡോണ പിള്ളയുമൊത്ത്് ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു.

മനുഷ്യ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക അതിനായി ഗവേഷണം നടത്തുക എന്ന രീതി അദ്ദേഹം ചെറുപ്പം മുതലേ പിന്‍ തുടരുന്നു. മാനുഷിക മൂല്യച്യുതിയും അവന്റെ നിലനില്‍പ്പും പ്രത്യേകിച്ച് സ്ര്തീകള്‍ക്ക് നേരേയുള്ള ആക്രമണങ്ങളേയും പഠിക്കാനും അതിനെതിരെ പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം നല്‍കാനും അദ്ദേഹം ഒരു സ്ഥാപനം നടത്തി വരുന്നു. അതാണ് New York Institute of Integral Human Development. (Inc.) മാത്രുഭാഷയുടെ അഭ്യാസത്തിലൂടെല്പഒരു ശിശുവിന്റെ മസ്തിഷ്‌ക്കം വികസിക്കുന്നുവെന്ന വൈദ്യപാഠം അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ സമഗ്ര വികാസന സാഹിത്യം എന്ന ഗ്രന്ഥം ഇതിലേക്ക് വെളിച്ചം വീശുന്നു.

മലയാളത്തേക്കാള്‍ ഇംഗ്ലീഷ് ഭാഷയില്‍ ഇദ്ദേഹം പുസ്തകങ്ങള്‍ രചിച്ചത് ആ ഭാഷക്ക് വിശ്വമെമ്പാടുമുള്ള സ്വാധീനം കണക്കാക്കിയായിരിക്കം. എന്നാലും മലയാളിസമൂഹങ്ങളില്‍ അദ്ദേഹത്തിന്റെ നിരന്തരം സാനിദ്ധ്യമുണ്ട്. ന്യൂയോര്‍ക്കിലെ മലയാളി എഴുത്തുകാരുടെ ആദ്യ സംഘടിത സംഘടനയായ സര്‍ഗ്ഗവേദിയുടെ പ്രഥമ പ്രസിഡണ്ടായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടു.
King Lear, A Study of Human Order (1975) Transcendental Self (1985) Culture of Social Stratification (Kerala), (1987) തുടങ്ങിയ വിശ്വ പ്രസിദ്ധമായ ക്രുതികളിലൂടെ ഇദ്ദേഹം നല്‍കിയ വിശാലമായ പ്രവര്‍ത്തനങ്ങളുടെല്പവിവരണം വിട്ടുകൊണ്ട് മുഖ്യമായും ഈ ലേഖനം കേന്ദ്രീകരിക്കുന്നത് അദ്ദേഹം മലയാളഭാഷക്ക് നല്‍കിയ അമൂല്യ സംഭാവനകളെ വിലയിരുത്താനാണു.

To be continued
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക