Image

സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‌പതിന്‌

Published on 19 October, 2017
 സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‌പതിന്‌

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്‌പതിന്‌ നിയമസഭ ചേരാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട്‌ സഭയില്‍ വയ്‌ക്കും.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ്‌ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

 റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ ഉമ്മന്‍ ചാണ്ടി അടക്കം 12 പേര്‍ വിവരാവകാശനിയമപ്രകാരം സര്‍ക്കാരിനെ സമീപിക്കുകയും ചെയ്‌തു.

സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട്‌ ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്‌ക്കുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്‌.

അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും. മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ അരിജിത്ത്‌ പസായത്തിന്‍റേതാണ്‌ നിയമോപദേശം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക