Image

പരസ്പരപൂരകങ്ങളായ എഴുത്തുകാരും അനുവാചകരും മാധ്യമങ്ങളും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 19 October, 2017
പരസ്പരപൂരകങ്ങളായ എഴുത്തുകാരും അനുവാചകരും മാധ്യമങ്ങളും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഒക്ടോബര്‍ 7,8,9, 2017 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന പത്താമതുദൈ്വവാര്‍ഷിക അന്തര്‍ ദേശീയ LANA (Literary Association of North America) സമ്മേളനത്തില്‍വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വിഷയമാണ് ഇവിടെ പുനര്‍വായനയ്ക്ക് എഴുതുന്നത്.

എഴുത്തുകാരും അനുവാചകരും മാധ്യമങ്ങളും പരസ്പരപൂരകങ്ങളാണ്്, അല്ലെങ്കില്‍ ആവണം എന്നു ഞാന്‍ വിശ്വസിക്കുന്നു. ആ പാരസ്പര്യത്തില്‍ അവ എങ്ങനെ വര്‍ത്തിക്കണം എന്നു നോക്കാം. ഉത്തമമായ സാഹിത്യം ഔന്നത്യം പ്രാപിച്ച ഒരു സംസ്കൃതിയുടെ തെളിവാണ് ജാതി, മതം, വര്‍ഗ്ഗം, കാലം, ദേശം , ധനം, തൊഴില്‍ എന്നിങ്ങനെ അനവധി വിഭാഗീയതകളുടെ അറകളില്‍ അടയ്ക്കപ്പെട്ട മനുഷ്യരെ സാഹിത്യം അതിന്റെ മാന്ത്രിക പ്രഭാവംകൊണ്ട് ഒരുമിപ്പിക്കുന്നു. പരിപുഷ്ടമായ സാഹിത്യം ഈ മൂന്നു ഘടകങ്ങളുടെ ജ്ഞാനദീപ്തവും ഉത്തരവാദപരവുമായ കൂട്ടായ്മയില്‍ നിന്നാണുണ്ടാവുക.

എഴുത്തുകാരും അനുവാചകരും ആണ് മൗലിക ഗണങ്ങള്‍. കാരണം, ഇവ രണ്ടും ചേര്‍ന്നാല്‍ സാഹിത്യമുണ്ടാകും. അവ പൂരകമാകാം. ആ സാഹിത്യലോകം ചുരുങ്ങിയതായിരിക്കും എന്നു മാത്രം. അതായത് പരസ്പരം അറിയുന്ന കുറെപ്പേരുടെ വിശിഷ്ടമെങ്കിലും ചെറുതായ ഒരുലോകം. ഇന്നത്തെപ്പോലെ മാധ്യമങ്ങള്‍ വളര്‍ന്നിട്ടില്ലാത്ത പഴയകാലത്ത്, തങ്ങളുടെ കൃതികള്‍ അനുവാചകരിലെത്തിക്കാന്‍ എഴുത്തുകാരും, തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികള്‍ വായിക്കാന്‍ അëവാചകരും ക്ലേശിച്ചിരുന്നു. സ്വന്തം പുസ്തകങ്ങള്‍ വില്‍ക്കുവാനായി അവ തോള്‍ സഞ്ചിയിലേന്തിവള്ളത്തോളിനെയും, ചങ്ങമ്പുുഴയെയും, പൊന്‍കുന്നം വര്‍ക്കിയെയും പോലുള്ളവര്‍വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. പ്രശസ്തമായിത്തീരേണ്ടിയിരുന്ന പല പ്രതിഭാശാലികളും അനാഘ്രാതæസുമങ്ങളായികൊഴിഞ്ഞുംæടത്തിലെ വിളക്കായി പൊലിഞ്ഞും പോയിരിക്കാമെന്നു ന്യായമായും നമുക്കൂഹിക്കാം. ഇì്കഥയൊക്കെ മാറിയിരിക്കുന്നു.

മാധ്യമങ്ങളെന്നത് അനുവാചകരുടെയിടയില്‍ത്തന്നെ ഉയര്‍ന്നു വന്ന ഒരു വിഭാഗമാണ്. സൂഷ്മസംവേദനത്വം കൊണ്ട് അവ പ്രതിഭകളെതിരിച്ചറിയുന്നു. അവ ആസ്വാദകലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നു. അങ്ങനെ മാധ്യമങ്ങളും അനുവാചകര്‍ എന്ന മൗലികഗണത്തില്‍ വന്നുചേരുന്നു. ഒരര്‍ത്ഥത്തില്‍ എഴുത്തുകാര്‍ക്കും അനുവാചകര്‍ക്കുമിടയില്‍ ഒരു പാലം പോലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവ രചനകളെവായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകമാത്രമല്ല അനുവാചകര്‍ നല്‍കുന്ന പ്രശംസകളും ക്രിയാത്മകമായ വിമര്‍ശനങ്ങളും തിരികെ എഴുത്തുകാരിലേക്ക് എത്തിക്കയുംചെയ്യുന്നു. ഇങ്ങനെ സര്‍ഗാത്മകങ്ങളായ ആ ദാനപ്രദാനങ്ങളിലൂടെ സാഹിത്യംസജീവമാകുന്നു. പടര്‍ന്നു പന്തലിക്കുന്നു. കൂടുതല്‍ ആളുകള്‍ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടുന്നു. അങ്ങനെ സാഹിത്യവും ജനതയുംസംസ്ക്കാരവും വളര്‍ച്ച പ്രാപിക്കുന്നു.

അങ്ങനെ നോക്കുമ്പോള്‍, സംവേദനം എന്ന മേഖലയിലും മൂന്ന്് (3) എന്ന ‘മിസ്റ്റിക്ക്’സംഖ്യ പ്രസക്തവും നിവൃത്തവുമാണ്. അതായത്, സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ഒരു ത്രിത്വം. എഴുത്തുകാരന്‍ സൃഷ്ടി നടത്തുന്നു. സൃഷ്ടിയുടെസ്ഥിതി ഉറപ്പുവരുത്തുന്നത് മാധ്യമങ്ങളുടെ ധര്‍മ്മമാണ്. നിരൂപകന്‍ കൂടിയായവായനക്കാരനാണ് സംഹാരകന്‍.ഈ മൂന്നുപേരുംകൂടിയാണ് ചിന്തയുടെയുംസാഹിത്യത്തിന്റെയും നിതാന്തസംരക്ഷണം നടത്തുന്നത്. ഇവരുടെ പരസ്പരപൂരണത്തിലൂടെ, കൂട്ടുപങ്കാളിത്വത്തിലൂടെ ഭാഷാപോഷണം നടക്കുന്നു.

സാഹിത്യംജീവിതത്തിന്റെ പ്രഘോഷണമാണ് എന്നു പറയുമല്ലോ. അതായത്, all great literature is a celebration of life, എന്നു പറഞ്ഞാല്‍, അന്തിമ വിശകലനത്തില്‍, ജീവിതം മാനവധര്‍മ്മത്തിലധിഷ്ഠിതമായിരിക്കെ, ഉത്തമസാഹിത്യം ആ ധാര്‍മ്മികതയെ പരിപോഷിപ്പിക്കുന്നു , ഘോഷിക്കുന്നു എന്നര്‍ത്ഥം. അതുപോലെതന്നെ ആത്യന്തികമായി, സാഹിത്യം സംസ്ക്കാരത്തിന്റെ പ്രഘോഷണം കൂടിയാണ്. ഒരാളിന്റെ രചനയില്‍സ്വന്തം മണ്ണിന്റെയും ഗുണവുംമണവും ഉണ്ടാകും. അങ്ങനെയാണ് തനതുസംസ്ക്കാരത്തിന്റെ പ്രചരണം നടക്കുന്നത്.

എഴുത്തുകാരന്‍:

അമേരിക്കയില്‍ മലയാളം എഴുത്തുകാരെ നിരുത്സാഹപ്പെടുത്തുന്നത് മൂന്നു കാര്യങ്ങളാണ് എന്നെനിക്കു തോന്നുന്നു. പ്രതിഫലമില്ലായ്മ, പ്രതികരണമില്ലായ്മ, പ്രതിരോധമില്ലായ്മ. എന്നിട്ടും അവനവന്റെ സംതൃപ്തിക്കു വേണ്ടി നാം രചന നടത്തുന്നു. പക്ഷേ, നമുക്ക് ഐകമത്യം ഇല്ലാതെ പോയോ എന്നു ഞാന്‍ സംശയിക്കുന്നു. അത് ഇവിടുത്തെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുമുണ്ട്, അമേരിക്കന്‍മലയാളസാഹിത്യം ചില ‘ക്ലിക്ക’കളില്‍ കുടുങ്ങിക്കിടക്കുന്നതായി എനിക്കു തോന്നാറുണ്‍ട്. പരസ്പരബഹുമാനം ഏതുരംഗത്തുംആവശ്യമായ ഒരു ഗുണമാണ്. ഒരു നല്ല കാര്യമുള്ളത് ധാരാളം എഴുത്തുകാര്‍ ഉയര്‍ìവരുന്നുണ്ട് എന്നതാണ്. അമേരിക്കന്‍ മണ്ണില്‍ മലയാളസാഹിത്യം പുഷ്ടിപ്പെടുന്നതിന്റെ തെളിവാണിത്്. ഇവിടെ ഒരുവലിയ പ്രശ്‌നമുണ്‍ട്. ഒരാള്‍ക്ക് എന്തെങ്കിലും പ്രസിദ്ധപ്പെടുത്തി പേരെടുക്കാന്‍ ഇവിടെ ഇഷ്ടം പോലെ പത്രങ്ങളും മാസികകളുമുണ്ട്. പുസ്തകമിറക്കാന്‍ കയ്യില്‍ ഡോളറുമുണ്ട് പക്ഷേ, നാം ചിന്തിക്കേണ്ടത് അതിനുള്ള ഗുണം നമ്മുടെ കൃതികള്‍ക്കുണ്ടോ എന്നതാണ്. ആ മേന്മ ആര്‍ജിക്കുവാനായി നാം കൂടുതല്‍ അദ്ധ്വാനിക്കണം. ഈ സാഹിത്യരചന എന്നുപറയുന്നത് തമാശയൊന്നുമല്ല. അല്ല, അതൊരു തമാശയാണ്, നേരമ്പോക്കാണ്്, എന്നുകരുതുന്നവരോടു ഞാന്‍ പറയട്ടെ, നിങ്ങള്‍ എഴുതിക്കോളു, ആര്‍ക്കു നിങ്ങളെ വിലക്കാനാവും?
സാഹിത്യപടുത വെറുതെ കിട്ടുന്നതല്ല. അതു സിദ്ധി മാത്രമല്ലതാനും. അതുസാധനയാണ്. എഴുതാനാഗ്രഹിക്കുന്നയാള്‍ അതിനുവേണ്‍ടി ഒരുങ്ങേണ്ടിയിരിക്കുന്നു അറിവില്‍, നന്മയില്‍, ഒക്കെ, എങ്കിലേതലമുറകളെ പ്രബുദ്ധമാക്കുന്ന രചനകള്‍ നമ്മില്‍ നിന്ന് ഉണ്ടാവു. എഴുത്തുകാരന്റെ ഭാഷസമൂഹത്തിന്റെ സാംസ്ക്കാരികമായ ഉന്നതിയുണ്ടാക്കാനുപകരിക്കണം.

അനീതിചൂണ്ടിക്കാട്ടുന്നതും ഒരു പരിധിവരെ സാന്മാര്‍ഗികതയെ പ്രവൃദ്ധമാക്കുന്നതായിരിക്കണം. പക്ഷേ, അതിനുവിശാല വീക്ഷണം വേണം. , ഹൃദയശുദ്ധി വേണം, കാരണം, സാഹിത്യം വരുന്നത് ബുദ്ധിയില്‍നിന്നു മാത്രമല്ല, ഹൃദയത്തില്‍നിന്നുകൂടിയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ശ്രേഷ്ഠമായ ബുദ്ധിയും, നിര്‍മ്മലമായ ഹൃദയവും ഒത്തു വêമ്പോഴേ സാഹിത്യം മേല്‍ത്തരമാവു. സ്വഭാവത്തിലെയും ബുദ്ധിയിലെയും ഈവക ഗുണങ്ങള്‍ഒരെഴുത്തുകാരന്റെ രചനയ്ക്ക് ആര്‍ജവവും, നൈര്‍മ്മല്യവും, ശോഭയും നല്‍കും. അങ്ങനെയുള്ളവര്‍ക്കേ സമൂഹോദ്ധാരണത്തിനായുള്ള രാസത്വരകങ്ങളായി വര്‍ത്തിക്കാന്‍ കഴിയൂ.

അëവാചകന്‍: സാഹിത്യംവായിക്കാനോ, വായിച്ചാല്‍ത്തന്നെ അതേപ്പറ്റികൂടുതല്‍ ചിന്തിക്കാനോ, സാഹിത്യസംഘടനകളില്‍ ഭാഗഭാക്കാവാനോ ഇവിടുത്തെ ജീവിതപ്പാച്ചിലില്‍ ശരാശരി അമേരിക്കന്‍ മലയാളിക്ക് സാധിക്കുന്നില്ല. എങ്കില്‍ത്തന്നെ, ഇക്കാര്യങ്ങളില്‍ വ്യാപൃതരായവര്‍ തമ്മില്‍ത്തമ്മില്‍ സൗഹൃദപരമായ ബന്ധമുണ്ടെങ്കില്‍, ഇവിടെ സാഹിത്യവും, സാഹിത്യസംഘടനകളും അനുഭൂതികളും, അനുഭവങ്ങളും ലഭക്കും എന്നു വന്നാല്‍, കൂടുതല്‍ കൂടുതല്‍ സമാനമനസ്ക്കര്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടും. ഒരു സാഹിത്യസംഘടനയുടെ യോഗത്തില്‍ ഒരാള്‍ എന്തെങ്കിലും രചന അവതരിപ്പിക്കുമ്പോള്‍, എന്താണ്് സാധാരണ നടçന്നത്? ഒരു ചെറിയ പുറംചൊറിയല്‍, ചിലപ്പോള്‍ അത്‌വേദനിപ്പിക്കുന്ന മനപ്പൂര്‍വ്വമുള്ളമാന്തലുമാകും. അതിനുപരിയായി, നിഷ്പക്ഷമായും പണ്ഡിതോചിതമായും പ്രയോജനകരമായ രീതിയിലുള്ളവിമര്‍ശനം നല്‍കാന്‍ വേണ്ട ആത്മാര്‍ത്ഥതയും ശേഷിയും സമ്മേളിച്ചവര്‍ ഇവിടെ വിരളമല്ലേ ? ഈ വാതാവതരണത്തില്‍ നമ്മുടെ സാഹിത്യം എങ്ങനെ മെച്ചപ്പെടാന്‍? ഇവിടുത്തെ സാധാരണ സാഹിത്യകാരന്റെ ഈ വൃത്തി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ത്തന്നെ, പ്രതികരിക്കാന്‍ പലര്‍ക്കും മടിയാണ്്. ഇതു നമ്മുടെ സമൂഹത്തിലെ അനാസ്ഥയുടെ, ഇംഗ്ലീഷില്‍ പറയുന്ന apathy യുടെ ലക്ഷണമാണോ?

മാധ്യമങ്ങള്‍:എഴുത്തുകാരന്‍ എത്ര മനോഹരമായി എഴുതിയാലും, മാധ്യമം എന്ന വേദിയുണ്ടെണ്ടങ്കിലേ ആ രചനയ്ക്കു നിലനിന്ുള്ള. അതില്ലെങ്കില്‍ അതു മുരടിച്ചുപോæം. ആ എഴുത്തുകാരന്‍ കൂടിയും.എഴുത്തുകാര്‍ç് പ്രതിഫലം നല്‍കാനുള്ള കെന്് അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ക്കായിട്ടില്ല. അവതന്നെ തട്ടമുട്ടിയാണ് മുന്നോട്ടുപോകുന്നത്. അപ്പോള്‍ പ്രതിഫലംചോദിക്കുന്നതുതന്നെ അപാകതയാണ്്. പക്ഷേ, ഇì് പേര് പുറത്തുവന്നിരിക്കുന്ന മിക്കവരെയും കൈപിടിച്ചുയര്‍ത്തുന്നതിന് ഇവിടുത്തെ മലയാള മാധ്യമങ്ങള്‍ ഉതകിയിട്ടുണ്ട്, ഉതകുന്നുണ്ട് എന്നത് പ്രസ്താവ്യമായസത്യമാണ്. അശ്വമേധം, കലാകൗമുദി, കേരളശബ്ദം, കേരള ഡൈജസ്റ്റ്, രജനി, ജനനി, മലയാളമനസ്സ്, മലയാളംപത്രം, കൈരളി, മലയാളം വാര്‍ത്ത, ജാലകം, കേരളഎക്‌സ്പ്രസ്, അമേരിക്കന്‍ മലയാളി എല്ലാം ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എഴുത്തുകാരനെ ഉയര്‍ത്തിക്കാട്ടുന്ന പീഠമാണ്, കരിനീക്കി തെളിഞ്ഞുകത്താനുപയോഗിക്കുന്ന വിളക്കാണ് മാധ്യമങ്ങള്‍. ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ കൂണ് പോലെ വളരുകയാണ്.

എഴുത്തുകാര്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ബ്ലോഗുകള്‍ ഉണ്ടാക്കി അവരവരുടെ രചനകള്‍ അവതരിപ്പിക്കുന്നു. പണ്ടത്തെ അച്ചടി മാദ്ധ്യമങ്ങളെ അപേക്ഷിച്ച ്ഇന്ന് എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. ധാരാളം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍. എന്നിട്ടും എഴുത്തുകാരുടെ രചനകള്‍ പണ്‍ടത്തെപ്പോലെ മേന്മയുള്ളതാകുന്നില്ല. എല്ലാവരും ആധുനികത എന്ന സുരക്ഷാ കവചത്തിലാണ്. എന്തെഴുതിയാലും ആധുനികമാണെന്ന ഒരു വിശ്വാസം. അച്ചടി മാദ്ധ്യമങ്ങള്‍ എപ്പോഴും (ഇപ്പോഴും) രചനകളുടെ നിലവാരം നോക്കിയിരുന്നു, (നോക്കുന്നു). ഇപ്പോള്‍ ഒരു എഴുത്തുകാരന്‍ എന്തെങ്കിലും എഴുതി ഒന്നോ അതില്‍ കൂടുതലോ മാദ്ധ്യമങ്ങളില്‍ കൊടുക്കുന്നു. മാദ്ധ്യമങ്ങള്‍ ഉത്തരവാദിത്വമില്ലാതെ അവ പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാഹിത്യത്തിന്റെ നിലവാരം ഇടിയുമെന്നുള്ളത് ഒരു സാദ്ധ്യതയാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാരും ഇപ്പോള്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെ അവരുടെ രചനകള്‍ വെളിച്ചം കാണിക്കുന്നു. ഇ മലയാളി പോലുള്ള മാദ്ധ്യമങ്ങള്‍ രചനകളെæറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ കൊടുക്കുന്നുണ്ട്. പക്ഷേ സ്വന്തം പേര് വíാതെ എഴുതുന്ന അത്തരം അഭിപ്രായങ്ങള്‍ക്ക് ആരും വിലമതിക്കാറില്ല. സ്വന്തം പേരില്‍ ഒരുകൃതിയെക്കുറിച്ച് ഒരാള്‍തന്റെ അഭിപ്രായം എഴുതുമ്പോള്‍ അതിനോടു പ്രതികരിക്കാന്‍ എഴുത്തുകാരന് താന്ര്യം തോന്നും. ആ കമന്റ് നെഗറ്റീവ് ആയാല്‍ പോലും. പിന്നെ വ്യക്തികളെ ആക്ഷേപിക്കാന്‍ വേണ്ടി കള്ളപ്പേരില്‍ എഴുതുന്നത് മാദ്ധ്യമങ്ങള്‍ തടയേണ്ടതാണ്. ആര്‍ക്കെങ്കിലുംമറഞ്ഞിരുന്ന് ആരെയെങ്കിലും ഉപദ്രവിക്കാന്‍ ഒരവസരം ഉണ്‍ടാക്കിക്കൊടുക്കുകയെന്നത് പത്രധര്‍മ്മത്തിനെതിരാണ്. അത് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും ബാധകമാണ്. ഇ മലയാളി നല്ല കമന്റുകളും ശരിയായി പേരുവച്ചെഴുതുന്നവരുടെ കമന്റുകളും പ്രസിദ്ധീകരിക്കുന്നത് പ്രശംസനീയമാണ്. മറഞ്ഞിരുന്ന് മറ്റുള്ളവരെ ആക്ഷേപിക്കാന്‍ കള്ളപ്പേêകളുമായിവരുന്നവരെ അത് പ്രസിദ്ധീകരിക്കാതെ നിêത്സാഹപ്പെടുത്തേണ്ടതുണ്‍ട്. നിരുപദ്രവകരമായ കമന്റുകള്‍, ഹാസ്യരസപ്രധാനമായവ എല്ലാംതന്നെ വായനക്കാരന്‍ ആസ്വദിക്കുന്നു, അവ കള്ളപ്പേരിലായാല്‍കൂടി.

എഴുത്തുകാരന്‍, അനുവാചകന്‍, മാധ്യമം എന്നിവയുടെ പരസ്പരപൂരണ പ്രക്രിയയിലൂടെ ഭാഷയുടെയും, ചിന്തയുടെയും സാഹിത്യത്തിന്റെയും ശുദ്ധീകരണവും ദൃഢീകരണവും നിതാന്ത സംരക്ഷണവും നടക്കട്ടെയെന്നും തദ്വാരാ, മലയാള ഭാഷ അമേരിക്കയില്‍ തേഞ്ഞുമാഞ്ഞുപോകാതെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുവാന്‍ അവയുടെ കൂട്ടായ പ്രവര്‍ത്തനം സഹായിക്കട്ടെയെന്നും ഞാന്‍ ആശിക്കുന്നു, ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക