Image

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

ഏബ്രഹാം തോമസ് Published on 20 October, 2017
ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
ഡാലസ്: ഡാലസിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബര്‍ 28 ശനിയാഴ്ച ആരംഭിക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും.

ഇന്ത്യയുടെ കാവല്‍പിതാവായി അറിയപ്പെടുന്ന വിശുദ്ധ തോമാശ്ലീഹയുടെ നാമധേയത്തിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഷൈലോ റോഡില്‍ സ്വന്തം കെട്ടിട സമുച്ചയത്തില്‍ വിശ്വാസികള്‍ക്ക് അഭയകേന്ദ്രമായി നിലകൊള്ളുന്നു.

പള്ളിയുടെ ജൂബിലി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത് ആദ്യ വികാരി ആയിരുന്ന ഫാ.ചെറിയാന്‍ കുന്നേലാണ്. ഒക്ടോബര്‍ 28 ശനിയാഴ്ച പള്ളിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മറ്റ് ഇടവകകളിലെ വൈദിക ശ്രേഷ്ഠരും സംബന്ധിക്കും.

ഇടവക വികാരി ഫാ.ജോണ്‍ കുന്നത്തുശേരിലിന്റെയും കണ്‍വീനര്‍ മാത്യു കോശിയുടെയും  കോ-കണ്‍വീനര്‍ ജോണ്‍ ജോര്‍ജിയുടെയും നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലി കമ്മിറ്റി സജീവമായ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ട്രസ്റ്റി നെബു കെ ചെറിയാനും സെക്രട്ടറി ജോര്‍ജ് വര്‍ഗീസും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ജൂബിലി കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ജൂബിലി വര്‍ഷത്തില്‍ ഓരോ മാസവും ഓരോ പ്രത്യേക പരിപാടി നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അടുത്ത വേനല്‍ക്കാലത്ത് നടത്തുന്ന ജൂബിലി ഫെസ്റ്റ് ആണ് ഇവയില്‍ പ്രധാനം. ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുക 2018 ഒക്ടോബറിലായിരിക്കും. തദവസരത്തില്‍ ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതാണ്.

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക