Image

പുറപ്പാട്(കവിത ജോണ്‍: ആറ്റുമാലില്‍)

ആറ്റുമാലില്‍ Published on 20 October, 2017
 പുറപ്പാട്(കവിത ജോണ്‍: ആറ്റുമാലില്‍)
ഒടുവില്‍, നിങ്ങളെത്തി;
ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
നേരിട്ടു കണാനായല്ലോ;
ഇന്നുവരെ കേട്ടിട്ടേയുള്ളൂ.

കേട്ടതൊന്നും അത്ര നല്ലതല്ല;
വളരെ, വളരെ ക്രൂരനാണേ്രത!
നിങ്ങള്‍ എല്ലാം നഷ്ടമാക്കുന്നു;
എല്ലാം തകര്‍ക്കുന്നു.

എല്ലാരെയും നിങ്ങള്‍ കരയിപ്പിക്കുന്നു;
എല്ലാരെയും തോല്‍പിക്കുന്നു.
എല്ലാവരും നിങ്ങളെ ഭയപ്പെടുന്നു;
എല്ലാവരും വെറുക്കുന്നു.

ജയം എപ്പോഴും നിങ്ങള്‍ക്ക് തന്നെ.
മറ്റാരും ജയിക്കാന്‍ അനുവദിക്കില്ല.
ഇന്നിവിടെ നിങ്ങള്‍ തോല്‍ക്കുന്നു;
ആ തോല്‍വി മുഖത്തു വായിച്ചറിയാം!

നിങ്ങള്‍ക്കെന്നെ തകര്‍ക്കാനാവില്ല;
നഷ്ടപ്പെടുത്താനാവില്ല;
എന്നെ വേദനിപ്പിക്കാന്‍, കരയിക്കാന്‍
ഇന്ന് നിങ്ങള്‍ക്കാവില്ല.

എനിക്കെന്താണ് നഷ്ടപ്പെടാനുള്ളത്?
കുടുംബം, ബന്ധുക്കള്‍, വസ്തുവകകള്‍?
സുഖാസക്തികള്‍, മോഹങ്ങള്‍....?
എനിക്കിതൊന്നുമില്ലല്ലോ!

നിങ്ങള്‍ ഏറെ ശാന്തനായിരിക്കുന്നു!
ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു.
നാം പുറപ്പെടുകയല്ലെ,
മരണമേ?


 പുറപ്പാട്(കവിത ജോണ്‍: ആറ്റുമാലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക