Image

കെപിസിസി പട്ടിക: 282 പേരില്‍ വിട്ടുവീഴ്‌ച്ചക്കില്ലെന്ന്‌ ഗ്രൂപ്പുകള്‍

Published on 20 October, 2017
കെപിസിസി പട്ടിക: 282 പേരില്‍ വിട്ടുവീഴ്‌ച്ചക്കില്ലെന്ന്‌ ഗ്രൂപ്പുകള്‍

കെപിസിസി ഭാരവാഹി പട്ടികയില്‍ വിട്ടുവീഴ്‌ച്ചക്കില്ലെന്ന്‌ക്കില്ലെന്ന്‌ ഗ്രൂപ്പുകള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഒരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ലെന്നാണ്‌ എഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചത്‌. 

നേരത്തെ നിശ്ചയിച്ച 282 പേരുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്നും വേണമെങ്കില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാമെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ വഴി രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിനെ അറിയിച്ചു.

പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും കാണിച്ച്‌ എംപിമാരായ കെ സി വേണുഗോപാല്‍, കൊടികുന്നില്‍ സുരേഷ്‌, കെ വി തോമസ്‌ തുടങ്ങിയവരാണ്‌ ഹൈക്കമാന്റിനെ സമീപിച്ചത്‌. ഗ്രൂപ്പിലുള്‍പ്പെടുത്തിയ പത്തുപേര്‍ക്കെതിരെയാണ്‌ പ്രധാനമായും പരാതി ഉയര്‍ന്നത്‌.

പരാതികളുടെ അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി സംസാരിച്ചെങ്കിലും സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിഷയത്തില്‍ എ കെ ആന്റണിയും ഇടപെട്ടെങ്കിലും ഗ്രൂപ്പ്‌ നേതാക്കന്മാര്‍ വഴങ്ങിയില്ല. പ്രശ്‌ന പരിഹാരമുണ്ടാകാത്തതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്‌തി നേതാക്കളെ അറിയിച്ചിട്ടുണ്ട്‌.

Join WhatsApp News
Raptor 2017-10-20 09:41:25

വിയർക്കാതെ, നേതാക്കൻമാരും,MLA ,മന്ത്രി ആകാൻ നടക്കുന്ന ഇവറ്റകളെ ,ഒരു വര്ഷം പഞ്ചായത്തുകളിൽ തൊഴിൽ ഉറപ്പു പണിക്കു നിർബന്ധമായും വിടണം ,കുറേ കാടും , ചെളിയും ഒക്കെ വാരട്ടേ . പിന്നേ എല്ലാവർഷവും ഒരു മാസം  ഗവമെന്റ് ആസ്പത്രികളിൽ കമ്മ്യൂണിറ്റി സേവനവും നിർബന്ധമായിരിക്കണം . ഏതെങ്കിലും തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യോഗ്യത വിവരത്തിൽ ഇക്കാരിങ്ങളും ഉൾപ്പെടുത്തണം.വെളുത്ത ഉടുപ്പും ഇട്ടു, നാക്കു എങ്ങനെയും വളക്കാൻ  ഒള്ള കഴിവ് മാത്രം നാടിനു ഒരു പ്രയോജനവും  ലഭിക്കില്ല. ഇപ്പോൾ തന്നേയ് ഇത്തരം സാധനങ്ങളെ  കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക