Image

കവിതയും ഞാനും (ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 20 October, 2017
കവിതയും ഞാനും (ഡോ. ഇ.എം. പൂമൊട്ടില്‍)
ചാരുലതേ കവിതേ നിന്റെ ഭംഗിയില്‍
ആരാധകന്‍ ഞാന്‍ നില്പൂ സന്തുഷ്ടനായ്
നിന്‍ കാന്തി തന്‍ രഹസ്യം ഗ്രഹിച്ചിടാതെ
കുത്തുക്കുറിച്ചിടുന്നീ വരികള്‍ ഞാന്‍!

കാവ്യമാം ദേവതേ നിന്‍ പുണ്യപാദങ്ങള്‍
ഭക്തിയില്‍ എന്‍ വിരല്‍കൊണ്ട് തലോടുവാന്‍
എത്രകാലങ്ങളായ് ഞാന്‍ കൊതിച്ചീടുന്നു
എങ്കിലും നില്‍ക്കുന്നു ദൂരെ ഞാന്‍ ഇന്നും!
അക്ഷര നക്ഷത്രമാകുന്ന നിന്‍ മുഖം
നോക്കുവാന്‍ പ്രാപ്തനോ ഞാനെന്ന ശങ്കയില്‍ !

വാക്കിനാല്‍ നിര്‍വ്വചിച്ചീടുവാനാവില്ല
കാവ്യമേ നിന്‍ തിരു ചൈതന്യഭാവം
കോമളം നിന്‍ രൂപസാദൃശ്യമൊക്കുവാന്‍
വേറെയൊന്നില്ലയീ ഭൂവിലെന്നാലും
ദേവീ, വാചാലമാം നിന്‍ ഹൃദയത്തിലെ
സന്മനോഭാവമതാണേറെ ശ്രേഷ്ടം!
സാന്ത്വന മന്ത്രമാം നിന്‍ മൃദു ഭാഷിതം
ഭാവഗംഭീരം ബഹു ഭാവാത്മകം!!
Join WhatsApp News
john philip 2017-10-20 19:40:48
ഇത് കവിതയിൽ പെടുമോ പദ്യത്തിൽ പെടുമോ കമന്റുകാര?  ഏതോ ഒരു കവിതയുടെ ചുവട്ടിൽ
കള്ള പേരിൽ ആരോ എഴുതിയ കമന്റ് ഓർക്കുന്നു. അദ്ദ്ദേഹം ഇത് വായിച്ച് എന്ത് പറയുന്നു. നോക്കണേ സ്വന്തം പേരിൽ എഴുതിയെങ്കിൽ ടിയാന്റെ പേര് ഓർക്കാൻ കഴിഞ്ഞേനെ.
വൃത്തഭംഗം 2017-10-21 00:34:20
പദ്യമാക്കാനുള്ള ശ്രമം കാണുന്നുണ്ട് പക്ഷേ പലയിടത്തും വൃത്തഭംഗമുണ്ട്.
വിദ്യാധരൻ 2017-10-21 14:29:35
ചിത്തത്തിൽ കവിത കുടിയിരിക്കാൻ 
വൃത്താലങ്കാരങ്ങൾ അഭികാമ്യമത്രെ 
അഴകുള്ള സുന്ദരി   സ്മരണകളിൽ 
മിഴിവേകി നിന്നു  വിലസിടുമ്പോൽ 
അർത്ഥാലങ്കാര ഭൂഷിത കവിതയെന്നും 
നർത്തനമാടും മായാതെ  ഉള്ളിലെന്നും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക