Image

അമേരിക്കന്‍ ആഭ്യന്തര വിമാന യാത്രക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു

ജോര്‍ജ് ജോണ്‍ Published on 20 October, 2017
അമേരിക്കന്‍ ആഭ്യന്തര വിമാന യാത്രക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കയിലെ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ഐഡന്റിറ്റി ആയി പാസ്‌പോര്‍ട്ട്
നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം 2018 ജനുവരി 01 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംങ്ങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റ് രേഖകള്‍ ഐഡന്റിറ്റി ആയി അനുവദിച്ചിരുന്നു.

ഈ നിയമം മാറ്റി ഐഡന്റിറ്റി ആയി പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന വിവരം അമേരിക്കന്‍
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക}രിറ്റി അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ഫ്രാങ്ക്ഫര്‍ട്ട് അമേരിക്കന്‍
കോണ്‍സുലേറ്റ് അറിയിച്ചു. ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കുന്നതിന് സാവകാശം
ചോദിച്ചിട്ടുണ്ടെങ്കിലും, അനുവാദം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക}രിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പില്ല. അതുപോലെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഉള്ള എല്ലാവരും
എപ്പോഴും പാസ്‌പോര്‍ട്ട് എപ്പോഴും കൈയില്‍ നിര്‍ബന്ധമായും കൊണ്ട് നടക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക