Image

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്

Published on 20 October, 2017
അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്

പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മുഖ്യ വേഷത്തില്‍ എത്തുമെന്ന് വിവരം. ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം കാളിദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിക്കുന്നത്. ചെന്നൈയില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ അല്‍ഫോണ്‍സ്. മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക