Image

അങ്ങനെ ഒരിക്കലും പറയരുത്, പൊട്ടിത്തെറിച്ച് സണ്ണി ലിയോണ്‍

Published on 20 October, 2017
അങ്ങനെ ഒരിക്കലും പറയരുത്, പൊട്ടിത്തെറിച്ച് സണ്ണി ലിയോണ്‍

പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ സുന്ദരി സണ്ണി സിയോണ്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എപ്പോഴും സന്തോഷിച്ച് മാത്രമേ താരത്തെ കണ്ടിട്ടുളളൂ. എന്നാല്‍ ആദ്യമായാണ് താരം പൊട്ടിത്തെറിക്കുന്നത്. സണ്ണി അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടയാണ് താരം ക്ഷുഭിതയായത്.

ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു സ്ത്രീ മറ്റൊരു മത്സരാര്‍ത്ഥി കൂടിയായ യുവാവിനെ സ്ത്രീ എന്ന് വിളിച്ചു. കാരണം അയാള്‍ നന്നായി പരദൂഷണം പറയുമെന്നായിരുന്നു യുവതിയുടെ വാദം. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. സ്ത്രീകളെ അതിക്ഷേപിക്കുന്ന പരാമര്‍ശമാണിതെന്നും. സ്ത്രീകളെ കുറിച്ച് ഇത്തരത്തിലുളള കാഴ്ചപ്പാടുകള്‍ മാറണമെന്നും താരം തുറന്നടിച്ചു. ഒടുവില്‍ മത്സരാര്‍ത്ഥി താരത്തോട് ക്ഷമാപണം നടത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക