Image

സിനിമയാണോ നാഗ ചൈതന്യയാണോ വലുത് സമാന്തയുടെ മറുപടി

Published on 20 October, 2017
സിനിമയാണോ നാഗ ചൈതന്യയാണോ വലുത് സമാന്തയുടെ മറുപടി

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ കാത്തിരുന്ന ആ വിവാഹം നടന്നു. ഇപ്പോള്‍ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ആരാധകര്‍ക്ക് അറിയേണ്ടത്. .

സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. അഭിനയിക്കുന്നതിന് നാഗ ചൈതന്യയുടയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട് എന്ന് സമാന്ത പറയുന്നു.

സിനിമയാണോ നാഗ ചൈതന്യയാണോ വലുത് എന്ന് ചോദിച്ചപ്പോള്‍ രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നായിരുന്നു സമാന്തയുടെ മറുപടി. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തില്ല എന്ന് നേരത്തെ തീരുമാനിച്ചതാണത്രെ.

മുന്‍പൊരിക്കല്‍ നാഗ ചൈതന്യ ഈ ചോദ്യം തന്നോട് ചോദിച്ചിട്ടുണ്ടെന്നും, അന്ന് താന്‍ പറഞ്ഞ മറുപടിയില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു എന്നും സമാന്ത പറയുന്നു. അഭിനയം നിര്‍ത്താന്‍ ചൈതു ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതേ സമയം അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കും സമാന്ത പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക