Image

വിയന്നയില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്‍പന തുടങ്ങി

Published on 20 October, 2017
വിയന്നയില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്‍പന തുടങ്ങി
 
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്നയില്‍ സംഘടിപ്പിക്കുന്ന തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ ആദ്യ ടിക്കറ്റ് വില്പന ഓസ്ട്രിയയിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷിന് നല്‍കി ഔപചാരികമായി ആരംഭിച്ചു.

വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ വര്‍ഗീസ് പഞ്ഞിക്കാരനും, കള്‍ച്ചറല്‍ ഇന്‍ ചാര്‍ജ് ഘോഷ് അഞ്ചേരിലും സംയുകതമായിട്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രതിമ സേഥിയും സന്നിഹിതയായിരുന്നു.

നവംബര്‍ 2, 3 തീയതികളില്‍ ഡബ്ലിയുഎംഎഫ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് 6ന് തൈക്കുടം ബ്രിഡ്ജ് ലൈവ് ആകും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഘോഷ് അഞ്ചേരിലിനെ സമീപിക്കുക (004369911320561)

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക