Image

ആധാര്‍ ബാങ്ക്‌ അക്കൌണ്ടുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

Published on 21 October, 2017
 ആധാര്‍ ബാങ്ക്‌ അക്കൌണ്ടുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌


ന്യൂഡല്‍ഹി : ബാങ്ക്‌ അക്കൌണ്ടും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ). മണിലൈഫ്‌.കോം എന്ന വാര്‍ത്താവെബ്‌സൈറ്റ്‌ വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ്‌ ഈ വെളിപ്പെടുത്തല്‍. 

കള്ളപ്പണം വെളുപ്പിക്കല്‍നിയമം (രേഖകള്‍ സൂക്ഷിക്കല്‍) രണ്ടാംഭേദഗതിച്ചട്ടപ്രകാരം സര്‍ക്കാര്‍ 2017 ജൂണ്‍ ഒന്നിന്‌ പുറത്തിറക്കിയ ഗസറ്റ്‌ വിജ്ഞാപനം അനുസരിച്ച്‌ ബാങ്ക്‌ അക്കൌണ്ടുകള്‍ക്ക്‌ ആധാര്‍, പാന്‍കാര്‍ഡ്‌ വിവരങ്ങള്‍ കൈമാറണമെന്ന്‌ നിര്‍ദേശിച്ചു. 

 എന്നാല്‍, ആര്‍ബിഐ ഈ വിഷയത്തില്‍ ഇതുവരെയും നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. ബാങ്ക്‌ അക്കൌണ്ടുകള്‍ ആധാറുമായും മറ്റും ബന്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആര്‍ബിഐ സുപ്രീംകോടതിയില്‍ ഹര്‍ജിയൊന്നും ഫയല്‍ ചെയ്‌തിട്ടില്ലെന്നും ചോദ്യത്തിന്‌ മറുപടി നല്‍കി.

വിഷയത്തില്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും രണ്ടുതട്ടിലാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ വെളിപ്പെടുത്തല്‍. ബാങ്ക്‌ അക്കൌണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ ആധാര്‍വിവരങ്ങള്‍ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തെ വിവിധ ബാങ്കുകള്‍ ഉപയോക്താക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക