Image

ദിലീപിന്‌ സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം

Published on 21 October, 2017
ദിലീപിന്‌ സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം
നടന്‍ ദിലീപും സ്വന്തം സുരക്ഷയ്‌ക്ക്‌ സ്വകാര്യ സുരക്ഷാ സേനയുടെ സഹായം തേടി. ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ്‌ എന്ന സ്ഥാപനത്തിന്റെ സഹായമാണ്‌ ദിലീപ്‌ തേടിയത്‌. ദിലീപിനെതിരായ കയ്യേറ്റങ്ങള്‍ തടയുകയും ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമാണ്‌ സുരക്ഷാ സേനയുടെ ചുമതല.

മൂന്ന്‌ പേരെ ഇതിനോടകം തന്നെ ദിലീപ്‌ നിമയിച്ചിട്ടുണ്ട്‌. പ്രതിമാസം അരലക്ഷം രൂപയാണ്‌ മൂന്ന്‌ പേര്‍ക്കുമായി നല്‍കുന്നത്‌. 24 മണിക്കൂറും സുരക്ഷാ ഭടന്മാര്‍ ജോലിയിലുണ്ടാകും. റിട്ടയേര്‍ഡ്‌ ഐപിഎസ്‌ ഓഫീസര്‍ പിഎ വല്‍സനാണ്‌ തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ ചുമതല.

കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, ഗുജറാത്ത്‌, ഡല്‍ഹി, മധ്യപ്രദേശ്‌, പോണ്ടിച്ചേരി, ദുബായ്‌ എന്നിവിടങ്ങളിലായി സുരക്ഷാ ജോലികള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ്‌ തണ്ടര്‍ഫോഴ്‌സ്‌. 

കേരള സ്വദേശി നാവികസേന മുന്‍ ഓഫീസര്‍ അനില്‍ നായരാണ്‌ തണ്ടര്‍ഫോഴ്‌സ്‌ സുരക്ഷാ ഏജന്‍സിയുടെ ഉടമ.

വെള്ളിയാഴ്‌ച മുതലാണ്‌ ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `തണ്ടര്‍ ഫോഴ്‌സ്‌' എന്ന സുരക്ഷാ ഏജന്‍സി ദിലീപിന്‌ സുരക്ഷ ഒരുക്കിയത്‌. മൂന്ന്‌ സുരക്ഷ ഉദ്യോഗസ്ഥരാണ്‌ ദിലീപിന്‌ ഒപ്പമുള്ളത്‌. 
 ദിലീപിന്‌ സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ്‌ പരിശോധിച്ചു. `തണ്ടര്‍ ഫോഴ്‌സി'ന്‌ നിയമപരമായ ലൈസന്‍സ്‌ ഉണ്ടെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. 

 കൊച്ചിയില്‍ നിന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കൊട്ടാരക്കര പോലീസ്‌, വാഹനം കസ്റ്റഡിയിലെടുത്തത്‌. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നതിനാല്‍  വാഹനം വിട്ടു നല്‍കി





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക