Image

മെര്‍സലിലെ ജിഎസ്‌ടി വിവാദ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Published on 21 October, 2017
മെര്‍സലിലെ ജിഎസ്‌ടി വിവാദ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, ജ്‌ിഎസ്‌ടി നികുതി എന്നിവയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി നേരിടുന്ന വിജയ്‌ ചിത്രം മെര്‍സലിലെ വിവാദത്തിന്‌ കാരണമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

സിംഗപ്പൂരില്‍ ആരോഗ്യമേഖലിയില്‍ ജിഎസ്‌ടി ഏഴ്‌ ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 28 ശതമാനമാണെന്നും ഏഴ്‌ ശതമാനം നികുതിയുള്ള സിംഗപ്പൂര്‍ ജനങ്ങള്‍ക്ക്‌ സൌജന്യആരോഗ്യ സേവനം നല്‍കുന്നുണ്ടെന്നും ചിത്രത്തില്‍ വിജയ്‌ യുടെ കഥാപാത്രം പറയുന്നുണ്ട്‌. 

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ 12 ശതമാനമാണ്‌ ജിഎസ്‌ടി എന്നാല്‍ ജീവന്‌ ഹാനിയാകുന്ന മദ്യത്തിന്‌ ജിഎസ്‌ടി ഇല്ല. എന്നും വിജയ്‌ യുടെ കഥാപാത്രം മാധ്യമ പ്രവര്‍ത്തകരോട്‌ പറയുന്നുണ്ട്‌. കൈവിലങ്ങുമായി പൊലീസ്‌ പിടിയിലായി സംസാരിക്കുമ്പോഴാണ്‌ വിജയ്‌ യുടെ ഇത്തരത്തിലുള്ള പരാമര്‍ശം.


യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പുരിലെ ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ച വിഷയവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഭാര്യയുടെ മൃതദേഹവും ചുമന്നുകൊണ്ടുപോകുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ദയനീയതയും തുറന്നുകാട്ടുന്നതായി മെര്‍സല്‍. 

ജിഎസ്‌ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ മോഡിയുടെ സ്വപ്‌നപദ്ധതികളുടെ പൊള്ളത്തരം ചിത്രത്തില്‍ വ്യക്തമാക്കുന്നതാണ്‌ സംഘപരിവാറിനെ ചൊടിപ്പിച്ചത്‌. 

പദ്ധതികളെക്കുറിച്ച്‌ ചിത്രം തെറ്റായ സന്ദേശമാണ്‌ നല്‍കുന്നതെന്നു പറഞ്ഞാണ്‌ ബിജെപി രംഗത്തുവന്നത്‌. ഈ രംഗങ്ങള്‍ ചിത്രത്തില്‍നിന്ന്‌ നീക്കണമെന്ന്‌ ബിജെപി തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ സൌന്ദര്‍രാജന്‍ ആവശ്യപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക