Image

സോളാര്‍ കേസില്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ വീഴ്‌ച പറ്റി'; കെപിസിസി രാഷ്ട്രീയകാര്യ സമിതി

Published on 21 October, 2017
സോളാര്‍ കേസില്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ വീഴ്‌ച പറ്റി';  കെപിസിസി രാഷ്ട്രീയകാര്യ സമിതി



സോളാര്‍ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ വീഴ്‌ച പറ്റിയെന്ന്‌ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ വിഎം സുധീരന്‍. കേസുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ്‌ ജാഗ്രത പുലര്‍ത്തിയില്ലെന്നും രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനം. കമ്മീഷനെ നിയമിച്ചതില്‍ വീഴ്‌ച പറ്റിയെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. അതേസമയം, കേസ്‌ ഒറ്റക്കെട്ടായി നേരിടുമെന്നും സമിതിയില്‍ തീരുമാനിച്ചു.

പ്രത്യേക സമര പരിപാടികള്‍ക്കില്ലെന്നും റിപ്പോര്‍ട്ട്‌ ലഭിച്ചു, പഠിച്ച ശേഷം മറുപടി നല്‍കാമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കി. കേസ്‌ രാഷ്ട്രീയപരമായും നിയമപരമായും കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി നേരിടും. കേസില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക