Image

ദിലീപിന്റെ സുരക്ഷാ വാഹനം പൊലീസ് വിട്ടു നല്‍കി

Published on 21 October, 2017
ദിലീപിന്റെ സുരക്ഷാ വാഹനം പൊലീസ് വിട്ടു നല്‍കി

നടന്‍ ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പൊലീസ് പരിശോധിച്ചു വിട്ടു നല്‍കി.

കൊച്ചിയില്‍ നിന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നത്.

‘തണ്ടര്‍ ഫോഴ്‌സി’ന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടു നല്‍കുമെന്നും പൊലീസ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക