Image

പിറന്നാളിന് ആരാധകര്‍ക്ക് അടിപൊളി സമ്മാനം ഒരുക്കാന്‍ പ്രഭാസ്

Published on 21 October, 2017
പിറന്നാളിന് ആരാധകര്‍ക്ക് അടിപൊളി സമ്മാനം ഒരുക്കാന്‍ പ്രഭാസ്

ബാഹുബലിയായി രാജ്യമൊട്ടാകെ തരംഗം സൃഷ്ടിച്ച തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ പിറന്നാളാണ് ഒക്ടോബര്‍ 23. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി അടിപൊളി സമ്മാനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങുന്ന പ്രഭാസ് ചിത്രം സാഹോയുടെ മെയ്ക്കിംഗ് വീഡിയോയും പുതിയ പോസ്റ്ററുകളും ഫോട്ടോഷൂട്ടും 22ന് രാത്രി പുറത്തുവിടാനാണ് താരത്തിന്റെ ആലോചന.

കൂടാതെ ഫേസ്ബുക്ക് ലൈവില്‍ വന്ന് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. ബാഹുബലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് സാഹോയില്‍ എത്തുന്നത്. അതിനായി ഭാരം കുറച്ചു മെലിയുകയും ചെയ്തിരുന്നു. സാഹോയുടെ പ്രധാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം യൂണിറ്റ് ദുബായിലേക്ക് പോകും. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെന്നി ബെയ്റ്റിസിന് കീഴില്‍ ആക്ഷന്‍രംഗങ്ങള്‍ അവിടെ ചിത്രീകരിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക