Image

ഗോള്‍ഡ്‌കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍

Published on 21 October, 2017
ഗോള്‍ഡ്‌കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍
 
ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 29നു ഞായറാഴ്ച ആഘോഷിക്കുന്നു. ഗോള്‍ഡ്‌കോസ്റ്റിലെ നെരാഗ് സെന്റ് ബ്രിജിഡ് ദേവാലയത്തില്‍ റവ. ഫാ. ജോണ്‍ പനന്തോട്ടം, ഫാ. വര്‍ഗീസ് വാവോലില്‍. ഫാ.അബ്രഹാം കഴുന്നടിയില്‍, ഫാ. ഫെര്‍ണാണ്ടോ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടത്തപ്പെടും.

തിരുനാള്‍ കര്‍മ്മങ്ങള്‍ കൊടിയേറ്റോടുകൂടി ആരംഭിക്കും. തുടര്‍ന്ന് ജപമാല, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം. തിരുനാളിന് ഒരുക്കമായി ഭവനങ്ങള്‍തോറും എല്ലാദിവസവും ജപമാല പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. 
തിരുനാളിന്റെ വിജയത്തിനായി ഫാ. അബ്രഹാം കഴുന്നടിയില്‍, ജോമോന്‍ തോമസ്, ജെസണ്‍ സൈമണ്‍, ഓമന സിബു, സിബു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക