Image

അബ്ദുള്‍ ജബാറിനും കുടുബത്തിനും സിജി യാത്ര അയപ്പ് നല്‍കി

Published on 21 October, 2017
അബ്ദുള്‍ ജബാറിനും കുടുബത്തിനും സിജി യാത്ര അയപ്പ് നല്‍കി
 
റിയാദ്: ജോലി ആവശ്യാര്‍ഥം സ്ഥലം മാറി പോകുന്ന അബ്ദുള്‍ ജബാറിനും കുടുബത്തിനും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ റിയാദ് ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. 

സിജി റിയാദ് ചാപ്റ്ററിന്റെ തുടക്ക മുതലുള്ള പ്രവര്‍ത്തകനായ അദ്ദേഹം നിലവിലെ ചെയര്‍മാനാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായ അദ്ദേഹം ജിദ്ദ കംപ്യൂട്ടര്‍ സെന്റര്‍ മാനേജരാണ്. വിദ്യാഭ്യാസ രംഗത്തു പുതുമകള്‍ തേടുന്ന ഒട്ടനവധി വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാര്‍ഗ ദര്‍ശിയാവാന്‍ അദ്ദേഹത്തിന് സാധിച്ചത് യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

മലസിലെ അല്‍ മാസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിജി രക്ഷാധികാരി ടി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. റഷീദലി, അബ്ദുല്‍ മജീദ്, നൗഷാദലി, ഡോ. ഫുആദ്, ആദം ഒജിന്റകം, റഷീദ് സാഹിദ്, ഇക്ബാല്‍ സാഫ്‌കോ, അബ്ദുറഹ്മാന്‍ മറായി, ഫഹീം ഇസുദ്ദിന്‍, നവാസ് സേവാ സ്‌കൂള്‍, ഡോ. ഹസീന, റജീന റഷീദ്, അബ്ദുല്‍ ജബാര്‍, ശരീഫ അബ്ദുല്‍ ജബാര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈനുല്‍ ആബിദ് ,ഫൈസല്‍ കുന്നത്ത്, ഷബീബ റശീദലി ,ഖമറുന്നിസ നൗഷാദ് ,ഷര്‍മി നവാസ് എന്നവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക