Image

മുംബൈയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published on 21 October, 2017
മുംബൈയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ നെഹ്‌റു നഗറിലാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്നുവന്ന യുവാവ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും, ആക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍നിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ, അക്രമം തടയാനോ ചുറ്റുമുള്ളവര്‍ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെണ്‍കുട്ടി നിലത്തുവീണതോടെയാണ് യുവാവ് അക്രമം അവസാനിപ്പിച്ചത്. ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക