Image

സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

Published on 21 October, 2017
സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍
മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ച് വ്യത്യസ്ഥമായ മൂന്ന് പുസ്തകങ്ങളിറക്കുന്നു. മുപ്പത്തിയാറാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വല്‍ ഹാളില്‍ നവംബര്‍ 2 ന് വ്യാഴാഴ്ച്ച രാത്രി 9 മണിക്കാണ് പ്രകാശനം നടക്കും.

അറബ് സമൂഹത്തിനുള്‍പ്പെടെ സയ്യിദ് ശിഹാബ് തങ്ങളുടെ വ്യക്തിത്വം മനസ്സിലാകുന്നതിന് സഹായിക്കുന്ന തരത്തില്‍ അറബിലും ഇംഗ്ലീഷിലുമായി രണ്ട് പുസ്തകങ്ങളും പുതുതലമുറക്ക് ശിഹാബ് തങ്ങളെ അറിയാനും കൂടുതല്‍ പഠിക്കാന്‍ പ്രചോദനമുണ്ടാവാനും സഹായകമായ മലയാള ചിത്രകഥയുമാണ് പ്രകാശിതമാവുന്നത്. 

 'നന്മയുടെ ജീവിതം സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം' എന്ന് പേരിട്ട ഗ്രന്ഥങ്ങളുടെ പ്രകാശന ചടങ്ങ് സമ്പുഷ്ട്ടമാക്കാന്‍ വേണ്ടി എ.പി.ശംസുദ്ധീന്‍ ബിന്‍ മുഹ് യദ്ധീന്‍,ഡോ: പുത്തൂര്‍ റഹ്മാന്‍,ഡോ: അന്‍വന്‍ അമീന്‍,മുസ്തഫ പാറപ്പുറത്ത്,നെല്ലറ ശംസുദ്ധീന്‍,ബാബു എടക്കുളം,ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് എന്നിവര്‍ രക്ഷാധികാരികളും. 

പി.കെ. അന്‍വര്‍ നഹ (ചെയര്‍മാന്‍),മുസ്തഫ വേങ്ങര (ജനറല്‍ കണ്‍വീനര്‍),മുസ്തഫ തിരൂര്‍ (ട്രഷറര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളുമായുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി,ആവയില്‍ ഉമ്മര്‍ ഹാജി,കെ.പി.പി. തങ്ങള്‍,കെ. പി. എ സലാം,ഹംസു കാവണ്ണയില്‍ (വൈസ് ചെയര്‍മാന്‍).ഹംസ ഹാജി മാട്ടുമ്മല്‍,കരീം കാലടി,ഇബ്രാഹിം കുട്ടി തിരൂര്‍,സക്കീര്‍ പാലത്തിങ്ങല്‍,മൊയ്തീന്‍ പൊന്നാനി,കെ.പി. സാജിദ്,മുനീര്‍ തയ്യില്‍(കണ്‍വീനര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍.

വിവിധ സബ് കമ്മറ്റികളും ഭാരവാഹികളായി പ്രോഗ്രാം പി.വി. നാസര്‍ (ചെയര്‍മാന്‍) വി.കെ. റഷീദ് (ജനറല്‍ കണ്‍വീനര്‍), ഫൈനാന്‍സ് ആര്‍.ശുക്കൂര്‍ (ചെയര്‍മാന്‍) സി വി.അഷ്‌റഫ് (ജനറല്‍ കണ്‍വീനര്‍) റെജിസ്‌ട്രേഷന്‍ ജലീല്‍ കൊണ്ടോട്ടി(ചെയര്‍മാന്‍),എ.പി നൗഫല്‍ (ജനറല്‍ കണ്‍വീനര്‍), മീഡിയ & പബ്ലിസിറ്റി നിഹ്മത്തുള്ള മങ്കട(ചെയര്‍മാന്‍),സമദ് പെരിന്തല്‍മണ്ണ(ജനറല്‍ കണ്‍വീനര്‍), ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കെ.എം. ജമാല്‍ (ചെയര്‍മാന്‍),ഇ. ഹമീദ് (ജനറല്‍ കണ്‍വീനര്‍), സ്റ്റേജ് സിദ്ധീഖ് കാലൊടി (ചെയര്‍മാന്‍),ടി.പി. സൈതലവി (ജനറല്‍ കണ്‍വീനര്‍), വളണ്ടിയര്‍ ഒ.ടി. സലാം(ചെയര്‍മാന്‍),മുജീബ് കോട്ടക്കല്‍ (ജനറല്‍കണ്‍വീനര്‍), റിസപ്ഷന്‍ അബൂബക്കര്‍ ബി.പി. അങ്ങാടി (ചെയര്‍മാന്‍),ഇ. ആര്‍ അലി മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), ഫുഡ് കുഞ്ഞിമോന്‍ എരമംഗലം (ചെയര്‍മാന്‍), ഷംസുദ്ധീന്‍ വള്ളിക്കുന്ന് (ജനറല്‍ കണ്‍വീനര്‍). പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങങ്ങളും കണ്‍വെന്‍ഷനുകളും നടന്നു വരുന്നുണ്ട്. എന്ന് സംഘാടകര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക