Image

ചാണ്ടിക്കെന്താ കൊമ്പുണ്ടോ ! (ജോസ് കാടാപുറം)

Published on 21 October, 2017
ചാണ്ടിക്കെന്താ കൊമ്പുണ്ടോ ! (ജോസ് കാടാപുറം)
പട്ടാളത്തെ വിളിച്ചിരുന്നു സോളാര്‍ സമരത്തെ നേരിടാന്‍. സമരക്കാരുടെ ഭക്ഷണപ്പന്തല്‍ പൊളിക്കാന്‍ ചെന്ന പോലീസുകാരെ സമരക്കാര്‍ഓടിച്ചു. പട്ടാളം ഉണ്ടെന്ന പേടിയൊന്നും സമരക്കാര്‍ക്കില്ലായിരുന്നു . ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനസെക്രട്ടേറിയറ്റ് പൂട്ടിയിട്ടു. പട്ടാളത്തിന്റെ സഹായം കൊണ്ടൊന്നുംസെക്രട്ടേറിയറ്റിനുളളില്‍ കടക്കാന്‍ പറ്റില്ല എന്നറിഞ്ഞതു കൊണ്ടാണ്സെക്രട്ടേറിയറ്റ് പൂട്ടിയിടേണ്ടി വന്നത്. തൂറല്‍ സമരം എന്ന് പരിഹസിക്കുന്നവര്‍ അതു ചിന്തിക്കണം. സമരത്തെ തുടര്‍ന്ന്ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുകയും ചെയ്തു.

എന്തൊക്കെ അന്വേഷിക്കണം എന്നു ജഡ്ജിയുടെ മുമ്പില്‍ വെച്ചത് ഉമ്മന്‍ചാണ്ടി ആണ്. ജഡ്ജി ആരായിരിക്കണമെന്നു തീരുമാനിച്ചതും ഉമ്മച്ചന്‍ ആണ്. അതനുസരിച്ചുളള റിപ്പോര്‍ട് ആണ് നാലു കൊല്ലത്തിന് ശേഷം ഇപ്പോള്‍ വന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം ഒക്ടോബര്‍ 11 ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചതും. ഏതായാലും ഉമ്മന്‍ ചാണ്ടി തന്നെ നിയമിച്ച കമ്മീഷനാണല്ലൊ. അതു കൊണ്ട് രാഷട്രീയ പ്രേരിതം എന്ന് പറയാന്‍ പറ്റില്ല.

ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉളള റിപ്പോര്‍ട്ട് ഗുരുതരമാണ് എന്നാണ്സുധീരനും വി ഡി സതീശനും പറഞ്ഞത്. രാഹുല്‍ ഗാന്ധിയും അതു മനസ്സിലാക്കി. ചെന്നിത്തലയും മറ്റും അദ്ദേഹത്തെ അതു മനസ്സിലാക്കിക്കാണും. രാഹുലന്‍ ഈ വിഷയത്തില്‍ പിണറായിക്കെതിരേ ഒരക്ഷരം മിണ്ടിയിട്ടില്ല. മാത്രമല്ല അമേരിക്കയില്‍ വന്നു നല്ല ഒന്നാന്തരം പ്രസംഗം നടത്തി പേരെടുത്തു പോയ രാഹുല്‍ ഗാന്ധിയുടെ ഇമേജ് കളയുകയാണ് കേരളത്തിലെ ഈ ചാണ്ടി കോണ്‍ഗ്രെസ്സുകാര്‍ . സോളാര്‍ റീപ്പോര്‍ട്ട് വന്നതതോടുകൂടി കേരളത്തിലെ കോണ്‍ഗ്രസിന്റെ തൂവെള്ള വസ്ത്രത്തില്‍ ചെളി വീണു. ഈ പെണ്ണുപിടിയാന്‍മാരെയും കൈക്കൂലിക്കാരേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുകളയാതെ കേരളത്തില്‍ ഇനി ഇവര്‍രക്ഷപ്പെടില്ല .

ഒരു തെരുവു വേശ്യ എന്ന് പറയുന്നവര്‍ക്ക് അത്തരത്തിലുളള ഒരുത്തിയെ ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനു വിളിച്ചു എന്നു പറയാനാവുന്നില്ല. അതും നൂറുകണക്കിനു തവണ മണിക്കൂറുകളോളം ഒടുക്കത്തെ വിളി, ഉറക്കമില്ലാത്ത വിളി ഇപ്പോള്‍ ആ വിളിച്ചതൊക്കെ രേഖയാണ് .

ലോകത്തില്‍ ഏതെങ്കിലും സ്ത്രീക്ക് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി, കേരള മന്ത്രിമാര്‍, എം ല്‍ എ മാര്‍ എന്നിവര്‍ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിട്ട് അന്തസായി ജീവിക്കാന്‍ സാധിക്കുമോ. ഒന്നുകില്‍ അവള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുക. അല്ലെങ്കില്‍, തനിക്കെതിരേ എഫ് ഐ ആര്‍ ഇട്ടു അന്വേഷിക്കാന്‍ ധൈര്യമുണ്ടോ എന്ന് ആ സ്ത്രീ വെല്ലുവിളിച്ചപ്പോഴെങ്കിലും ഒരു കേസെടുക്കുക. ഒന്നും ചെയ്തില്ല. എന്നിട്ട് എന്റെ ജീവിതം സുതാര്യമാണ് എന്നൊക്കെ പറഞ്ഞു തടിതപ്പാന്‍ ഇതെന്താ വെളളരിക്കാ പട്ടണമാണോ.

കമ്മീഷന്‍ റിപ്പോര്‍ട് കിട്ടിയാല്‍ അതും അട്ടത്തു വെച്ചു മിണ്ടാതിരിക്കുന്നതിനു പകരം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന പിണറായി സര്‍ക്കാറിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം .കേരളത്തില്‍ ധാരാളം ആരാധകരുള്ള പോപ്പുലര്‍ നടനായ ദിലീപിനെ നടിയെ ഉപദ്രവിക്കാന്‍ കൊട്ടെഷന്‍ കൊടുത്തതിന്റെ പേരില്‍ 86 ദിവസം ജയിലില്‍ പിടിച്ചിട്ടു .കേരളത്തില്‍ ഇത് വരെ ഭരിച്ച ഒരാള്‍ക്കും ഈ ചങ്കൂറ്റംഉണ്ടായിട്ടില്ല .ദിലീപ് ചെയ്തതിലും എത്രയോ വലിയ തെറ്റാണു ചാണ്ടി ചെയ്തത.് തന്റെ ഓഫീസില്‍ എല്ലാ വൃത്തികേടുകളും അരങ്ങേറി എന്ന് മാത്രമല്ല കേരളത്തിന് ഗുണമുള്ള ഒരു വ്യവസായം നടത്താന്‍ വന്ന ഒരു സ്ത്രിയില്‍ നിന്ന് കൈക്കൂലിയും വാങ്ങി അവരുടെ മാനവും വീതിച്ചെടുത്തു , എന്നിട്ടും നല്ല പിള്ള ചമയുന്നു.

ഇതൊക്കെ ന്യായികരിക്കാന്‍ നമ്മളൊന്നും ചാണ്ടി കോണ്‍ഗ്രസ്സോപള്ളി കോണ്‍ഗ്രസ്സോഒന്നുമല്ലല്ലോ .അതാണ് ജനം ചോദിക്കുന്നെ ചാണ്ടിക്കെന്താ കൊമ്പുണ്ടോ ? കൊമ്പുണ്ടെങ്കില്‍നടക്കില്ല ഇവിടെ ഭരിക്കുന്നത് ചങ്കുറപ്പുള്ള നേതാവാണ് പിടിച്ചു ജയിലില്‍ ഇടും, ചാണ്ടിക്കെന്താ കൊമ്പുണ്ടോ ?!


സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ള 10 കണ്ടെത്തലുകളില്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഴിമതിയും സരിതയെന്നു ടീം സോളാര്‍ കമ്പനിയുടെ ചുമതലക്കാരിയെ ലൈംഗികമായി ദുരുപയോഗംചെയ്തതിനുകൈക്കൂലി കേസിനും ബലാത്സംഗചെയ്തതിനും കേസേടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

.2013ജൂലൈ 19 ലെ സരിതയുടെ കത്തില്‍ പറഞ്ഞിട്ടുള്ള ഉമ്മന്‍ചാണ്ടിയടക്കം,സഹമന്ത്രിമാരും,എംല്‍എ മാരും എംപി മാരുംബലാത്സംഗത്തിന്റെയും കൈക്കൂലി വാങ്ങിയതിന്റെയും പേരില്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ പ്രതികളാണ് .കൂടാതെ ഈ പതിനൊന്നാം തിയതി നല്‍കിയ റിപ്പോര്‍ട്ടിന് പ്രകാരം ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനുള്ള പങ്കു കമ്മീഷന് ബോദ്ധ്യപ്പെട്ടു . കേസ് ഒതുക്കി തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ വിവിധ നീക്കങ്ങള്‍ നടത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയെ തിരുവഞ്ചൂരിനെ പ്രതിചേര്‍ക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയിതു .
മാധ്യമങ്ങളുടെ കൈവശമുള്ള സരിതാ നായരുടെ ഫോണ്‍ വിളിയുടെ വിശദാംശം ചില മന്ത്രിസഭാ അംഗങ്ങള്‍, അവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, ഒരു മുന്‍ കേന്ദ്രമന്ത്രി, ചില നിയമസഭാ അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ സോളര്‍ ഇപാടുമായി ബന്ധപ്പെടുത്തുന്നതാണ്'കമ്മീഷന്റെ നിര്‍ദേശത്തില്‍ ഇതൊക്കെ വീണ്ടും അന്ന്യോഷിക്കും. .ടീം സോളാറിന്റെ ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായിക്കുന്ന നിലപാട് എടുത്തതിനാണ് ഇലട്രിസിറ്റി മന്ത്രിയായിരുന്ന ആര്യടാന്‍ മുഹമ്മദിനെ പ്രതിചേര്‍ത്തതു . പരാതിക്കാരിയായ സരിത നായരേ നിശബ്തമാകാന്‍ ചാണ്ടിയുടെ വിശ്വസ്തരായ ബെന്നി ബഹനാന്‍ ,തമ്പാനൂര്‍ രവി ഇവര്‍ നടത്തിയ കളികേരള രാഷ്ട്രീയത്തെ മലീമസപ്പെടുത്തി ഇവര്‍ രണ്ടുപേരും പ്രതി പട്ടികയില്‍ ഉണ്ട് ,ഇതിനടയില്‍ ബെന്നിബഹനാന്റെ അമേരിക്കന്‍ പര്യടനം പുതിയ അന്യോഷണ സംഘം പരിശോധിക്കുന്നു.ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ട് സരിതയുടെ കൈയില്‍ 40ലക്ഷംനല്‍കിയ ശ്രീധരന്‍ നായ ക്കൊപ്പം അമേരിക്കന്‍ മലയാളിയുടെ 1 കോടി 42 ലക്ഷം വാങ്ങിയത് കള്ളപ്പണമായി നല്‍കാമെന്ന് ചാണ്ടിയുടെ സില്‍ബന്ധികള്‍ പറഞ്ഞിട്ട് നേരായ മാര്‍ഗത്തില്‍ പണം തിരികെ തന്നാല്‍ മതിയെന്ന് അമേരിക്കന്‍ മലയാളി പറഞ്ഞു ആ കേസ് ഇപ്പോഴും കോടതിയിലാണ് .പുറത്തു പറഞ്ഞതും പറയാത്തതുമായ എത്ര കോടികള്‍ സോളാര്‍ കമ്പനി രൂപികരിച്ചു ഷെയര്‍നല്‍കാമെന്ന്പറഞ്ഞു ഈ ചാണ്ടിയും കൂട്ടരും പറ്റിച്ചിട്ടുണ്ട് .കുറച്ചു നാളായി വാട്‌സ് അപ്പ് യില്‍ പ്രചരിക്കുന്ന പരേതനായ ലീഡര്‍ കരുണാകരന്റെഉമ്മഞ്ചാണ്ടിക്കുള്ള ഒരു കത്തുണ്ടു അതില്‍ ഒരു വാചകം ഇങ്ങനെയാ 'താനൊക്കെ കൂടി പരലോകത്തുള്ളകോണ്‍ഗ്രെസ്സുകാരെ പോലും നാറ്റിച്ചില്ലെടോ '

ഏതായാലും ജോണ്‍ ബ്രിട്ടാസും അദ്ദേഹത്തിന്റെ കോഴിക്കോട് ലേഖകന്‍ കുട്ടനും ഉള്‍പ്പെടെയുള്ള പത്ര സംഘം സോളാര്‍ തട്ടിപ്പു വെളിച്ചത്തു കൊണ്ട് വന്നില്ലിയിരുന്നെങ്കില്‍ പിന്നയും കേരളത്തിലെ ജനങ്ങളുടെ പണംഇവര്‍ തട്ടിയെടുക്കുമായിരുന്നു 
Join WhatsApp News
vincent emmanuel 2017-10-22 09:07:05
ethellam oru adjustment alle.
sonu 2017-10-23 11:39:11
ganeshine eduthu  pokketti vachittano ,  ethrakku alakunnathu?
independent 2017-10-23 20:30:51
എന്തേ കാടാപ്പുറം ഇപ്പോൾ പെട്ടന്നൊരു രാഹുൽ സ്നേഹം? ഉമ്മൻ ചാണ്ടിക്ക് കൊമ്പുണ്ടോ? ഉണ്ടെന്നു മനസ്സിലായത് കൊണ്ടല്ലേ സത്യത്തെ വളച്ചൊടിച്ചു ഇങ്ങനെയെല്ലാം എഴുതി കൂട്ടിയത്? 
സോളാർ കമ്മീഷൻ അന്വേഷിക്കണം എന്ന് പറഞ്ഞ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചില്ല, അഥവാ, അന്വേഷിച്ചെങ്കിൽ അതിന്റെ റിപ്പോർട്ട് എന്തേ പുറത്തു വിടാത്തത്? കമ്മീഷൻന്റെ ടേംസ് ഓഫ് റെഫെറെൻസിനു വെളിയിലുള്ള കാര്യങ്ങൾ ആണ് അദ്ദേഹം ബുദ്ധിമുട്ടി ഇത്രയും നാൾ കൊണ്ട് കണ്ടു പിടിച്ചത്. ഇത് എൽ ഡി എഫ് നു വേണ്ടി വിടുപണി ചെയ്യുന്നത് പോലെ ആയിപ്പോയി. സരിത എന്ന നവീന ധാത്രിക്കുട്ടി ഇടതുപക്ഷത്തിന്റെ ട്രോജൻകുതിര ആണെന്ന് മനസ്സിലാകാത്ത ഏതു മലയാളിയാണുള്ളത്? കോൺഗ്രസ് നേതാക്കളെയെല്ലാം ഒന്നടങ്കം തുറുങ്കിലടച്ചിട്ട് സ്ഥിരമായി കേരളം ഭരിക്കാം എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്നത് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലത്. പിണറായിയെ വിഗ്രഹമായി പ്രതിഷ്ഠിച്ചതുകൊണ്ടു മാത്രം കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്യില്ല. തേങ്ങാ എത്ര അരച്ചാലും താളല്ലേ കറി! കോൺഗ്രെസ്സ്കാരുടെ കയ്യിലിരിപ്പ് കൊണ്ടാണ് കേരളത്തിൽ ഇടതു പക്ഷം ഭരിക്കുന്നത് എന്നോർക്കണം. തൊഴുത്തിൽ കുത്തും പാരവയ്‌പും അവരുടെ കൂടപ്പിറപ്പ് ആണല്ലോ! 
സരിതയുടെ പേരിൽ നിങ്ങൾ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് പിന്നെ നിങ്ങൾക്കു തന്നെ പാരയായി വരും. ജനങ്ങൾക്കുവേണ്ടി വല്ലതും കാര്യമായി ചെയ്യാൻ നോക്ക്. അവർ വോട്ട് ചെയ്യും.  നിങ്ങൾ വിചാരിച്ചാലൊന്നും ഉമ്മൻ ചാണ്ടിയുടെ ജനസ്വാധീനം കളയാൻ പറ്റില്ല. കാരണം പുതുപ്പള്ളിക്കാർ നോക്കുമ്പോൾ അവരുടെ കുഞ്ഞൂഞ്ഞിന് കൊമ്പുണ്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക