Image

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: മയൂര്‍ വീരേന്ദ്രകുമാറിനെ റിമാന്‍ഡ്‌ ചെയ്‌തു

Published on 09 March, 2012
കപ്പല്‍ ബോട്ടിലിടിച്ച സംഭവം: മയൂര്‍ വീരേന്ദ്രകുമാറിനെ റിമാന്‍ഡ്‌ ചെയ്‌തു
ചേര്‍ത്തല: കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത എംവി പ്രഭുദയ കപ്പലിലെ നാവികന്‍ ഗുജറാത്ത്‌ സ്വദേശി മയൂര്‍ വീരേന്ദ്രകുമാറിനെ റിമാന്‍ഡ്‌ ചെയ്‌തു. 14 ദിവസത്തേക്കാണ്‌ കോടതി ഇയാളെ റിമാന്‍ഡ്‌ ചെയ്‌തത്‌. കേസിലെ രണ്‌ടാം പ്രതിയാണ്‌ മയൂര്‍ വീരേന്ദ്രകുമാര്‍. കുറ്റകരമായ നരഹത്യയ്‌ക്ക്‌ ഇന്ത്യന്‍ ശിക്ഷാനിയമം 304-ാം വകുപ്പ്‌ പ്രകാരമാണ്‌ മയൂറിനെ ഇന്നലെ അറസ്റ്റ്‌ ചെയ്‌തത്‌.

കപ്പല്‍ ബോട്ടിലിടിച്ചപ്പോള്‍ കപ്പല്‍ നിയന്ത്രിച്ചിരുന്ന മലയാളിയായ സെക്കന്‍ഡ്‌ ഓഫീസര്‍ പ്രശോഭ്‌ സുഗതനെ നിരീക്ഷണച്ചുമതലയില്‍ സഹായിച്ചത്‌ മയൂര്‍ ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക