Image

കുഞ്ഞേ ക്ഷമിക്കൂ...(കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 21 October, 2017
കുഞ്ഞേ ക്ഷമിക്കൂ...(കവിത: റോബിന്‍ കൈതപ്പറമ്പ്)
ഓമനയായൊരു കുഞ്ഞിന്റെ മുഖമൊരു
തേങ്ങലായ് ഉള്ളില്‍ നിറഞ്ഞിടുന്നു
കുഞ്ഞെ ക്ഷമിക്കുകീ അധമരാം മനുജനോ
ടറിവില്ലാതവന്‍ ചെയ്‌തൊരാ തിന്‍മയോടും

ബുദ്ധിക്ക് മാന്ദ്യം ഭവിച്ചത് നിനക്കോ
നിന്നെ ദത്തെടുത്തൊരാ മാതാപിതാക്കള്‍ക്കോ
എന്തിന് ക്രൂരത നിന്നോട് ചെയ്തവര്‍
കുഞ്ഞെ ക്ഷമിക്കുകി അധമരോട്

ജനിച്ചൊരാ നാള്‍മുതല്‍ വിധി ചെയ്ത ക്രൂരത
വലിച്ചെറിഞ്ഞമ്മയാ ചേറിലേയ്ക്കായ്
ആരോ കണ്ടെടുത്താക്കിയവര്‍ നിന്നെ
അനാഥര്‍ വാഴുന്നൊരാലയത്തില്‍

പേടിച്ചരൊണ്ടരാ മിഴികളാല്‍ നി :ന്റെ
ബാല്യം പിച്ചവെച്ചീടാന്‍ തുടങ്ങവെ
കടല്‍ കടന്നെത്തിയവര്‍ മാറോടണച്ചു
കൊണ്ടുപോയ് സ്വപ്നങ്ങള്‍ ഉറങ്ങുമാ നാട്ടില്‍

പുതിയൊരു ലോകം പുതുമയാം ശീലങ്ങള്‍
പേടിച്ചരണ്ടു നീ നിന്നിടുംബോള്‍
പുത്തനാം ശിക്ഷണ നടപടി കൊണ്ടവര്‍
ഗൂഡമാം ആനന്ദത്താല്‍ രസിച്ചു

ഇല്ലില്ല പൊട്ടിക്കരയുവാന്‍ നിനക്കാവില്ല
ഒച്ചയുണ്ടാക്കരുത് പകല്‍നേരം ഉറങ്ങുകില്‍
രാത്രിയില്‍ ആഹാരം വേണ്ടെന്ന് വെച്ചാല്‍
പുറത്തുള്ളിരുട്ടിലായ് തള്ളിടും നിന്നെ

മൂന്നു വര്‍ഷക്കാലമീ ഭൂമിയില്‍ ജീവിക്കാന്‍
എന്തെന്തു കൊടിയതാം വേദനയുണ്ടു നീ
മാപ്പു നല്‍കു എന്‍ പൊന്നു കുഞ്ഞെ നീ
മാപ്പു നല്‍കൂ ഈ കരുണയറ്റോരോട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക