Image

മലയാളി യുവാവും യുവതിയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍

Published on 22 October, 2017
മലയാളി യുവാവും യുവതിയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലിലാണ്‌ ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്‌. ആലപ്പുഴ പള്ളിക്കാട്‌ സ്വദേശി കെ സുരേഷ്‌ ആണ്‌ മരിച്ചത്‌. യുവതിയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഷം ഉള്ളില്‍ ചെന്നാണ്‌ ഇരുവരും മരിച്ചിരിക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌

മലയാളത്തിലുള്ള ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്നും പൊലീസ്‌ കണ്ടെടുത്തു. ഇരുവരുടേയും തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ്‌ ചുറ്റിയിരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്‌ പൊലീസ്‌ അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക