Image

ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍കാര്‍ഡ്‌ ബന്ധിപ്പിക്കണമെന്നത്‌ നിര്‍ബന്ധം തന്നെയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

Published on 22 October, 2017
ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍കാര്‍ഡ്‌ ബന്ധിപ്പിക്കണമെന്നത്‌ നിര്‍ബന്ധം തന്നെയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

മുംബൈ: ബാങ്ക്‌ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത്‌ നിര്‍ബന്ധം തന്നെയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌. ആധാര്‍ ബാങ്ക്‌ അക്കൗണ്ടുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ലെന്നും ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍ ലിങ്ക്‌ ചെയ്യണമെന്ന തരത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നുമുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്ത്‌ വന്നിരുന്നു.


2017 ജൂണ്‍ 1ന്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ്‌ ബാങ്ക്‌ അക്കൗണ്ടുമായി ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധം കൊണ്ടുവന്നത്‌. ബാങ്ക്‌ അക്കൗണ്ട്‌ എടുക്കണമെങ്കില്‍ ആധാറും പാനും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 ആണ്‌. ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍ ലിങ്ക്‌ ചെയ്യണമെന്ന തരത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന്‌ വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത്‌ വന്നിരുന്നു. ആധാര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാറിന്റേതാണെന്നായിരുന്നു വിവരാവകാശ രേഖ വ്യക്തമാക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക