Image

ജിഷ്‌ണു പ്രണോയ്‌ കേസ്‌; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

Published on 22 October, 2017
ജിഷ്‌ണു പ്രണോയ്‌ കേസ്‌; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീം കോടതിയില്‍


ജിഷ്‌ണു പ്രണോയ്‌ കേസ്‌ നാളെ സുപ്രീം കോടതി പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയാണ്‌ സുപ്രീം കോടതി പരിഗണിക്കുക. കേസില്‍ ജിഷ്‌ണുവിന്റെ അമ്മ മഹിജയും കക്ഷിചേരും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ജൂണ്‍ പതിനേഴിന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

സിബിഐയുടെ നിലപാട്‌ അറിയാന്‍ സുപ്രീം കോടതി സമയം നല്‍കിയിട്ടുണ്ട്‌. നാളെ സുപ്രീംകോടതിയില്‍ സിബിഐ നിലപാട്‌ അറിയിച്ചേക്കുമെന്നാണ്‌ സൂചന.കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കോളെജ്‌ പ്രിന്‍സിപ്പല്‍ ശക്തിവേലിന്റേയും ചെയര്‍മാന്‍ കൃഷ്‌ണദാസിന്റേയും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.


ജിഷ്‌ണു കേസില്‍ നീതി ആവശ്യപ്പെട്ട്‌ മഹിജ പൊലീസ്‌ ആസ്ഥാനത്ത്‌ നടത്തിയ സമരം ഏറെ ചര്‍ച്ചയ്‌ക്കു വഴിവെച്ചിരുന്നു. അതിനു പിന്നാലെ ജിഷ്‌ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട്‌ കേസ്‌ അന്വേഷണം സിബിഐയ്‌ക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. അന്വേഷണങ്ങള്‍ തൃപ്‌തികരമല്ലെന്ന ജിഷ്‌ണുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ്‌ കേസ്‌ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക്‌ വിടാന്‍ ശുപാര്‍ശ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക