ഷാര്‍ജ : പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ( ഞടഇ) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ സെക്ടര്‍ തല മത്സരങ്ങള്‍ക്ക് തുടക്കമായി.
റോള ഖസ്ര് ഇബ്രാഹീം പാര്‍ട്ടി ഹാളില്‍ നടന്ന റോള സെക്ടര്‍ സാഹിത്യോത്സവിന് ഉജ്വല സമാപനം.മൂന്ന് യൂനിറ്റുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ഉമ്മുത്തറാഫാ, അല്‍ ഗുവൈര്‍ യൂനിറ്റുകള്‍ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സംഗമം സെന്‍ട്രല്‍ ഐ സി എഫ് വെല്‍ഫെയര്‍ സെക്രട്ടറി ഹസൈനാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സാഹിത്യകാരന് പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.താജ്മഹല്‍ പോലുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെടരുതെന്നും അത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കല്‍ ഓരോ ഭാരതീയന്റെയും കടമയാണെന്നും പുന്നയൂര്‍ക്കുളം അഭിപ്രായപ്പെട്ടു. കഇഎ സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ സഖാഫി ട്രോഫി വിതരണം ചെയ്തു.പി കെ സി മുഹമ്മദ് സഖാഫി, നിസാര്‍ പുത്തന്‍പള്ളി, ബദ്റുദ്ധീന്‍ സഖാഫി,മുനീര്‍ മാഹി തുടങ്ങിയവര്‍ സംബന്ധിച്ചു.സെന്‍ട്രല്‍ വിസ്ഡം കണ്‍വീനര്‍ സിറാജ് കൂരാറ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.