Image

അനുഷ്‌കയെ സുന്ദരിയാക്കാന്‍ അഞ്ചു കോടി; ഭാഗ്മതി വൈകാനുള്ള കാരണവും ഇതു തന്നെ

Published on 22 October, 2017
അനുഷ്‌കയെ സുന്ദരിയാക്കാന്‍ അഞ്ചു കോടി; ഭാഗ്മതി വൈകാനുള്ള കാരണവും ഇതു തന്നെ

ബാഹുബലിയ്ക്കു ശേഷം ഭാഗ്മതി എന്ന ചരിത്ര സിനിമയുടെ തിരക്കുകളിലാണ് അനുഷ്‌ക ഷെട്ടി. അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഭാഗ്മതിയെ ഇത്രയും വൈകിക്കുന്നതെന്നാണ് വാര്‍ത്തകള്‍. മുംബൈ ആസ്ഥാനമായുള്ള ഒരു സ്റ്റുഡിയോയാണ് ഈ സിനിമയുടെ ഗ്രാഫിക്‌സ് ജോലികള്‍ കൈകാര്യം ചെയ്യുന്നത്. അനുഷ്‌കയുടെ മുഖവും ശരീരാകൃതിയും ഗ്രാഫിക്‌സില്‍ കറക്റ്റ് ചെയ്യുന്നതിനാണ് ഇത്രയും സമയം ചെലവഴിക്കുന്നത്.

അമിതവണ്ണമുള്ള ഒരു കഥാപാത്രത്തെ സൈസ് സീറോ എന്ന സിനിമയില്‍ അവതരിപ്പിച്ചതിനു ശേഷം അനുഷ്‌കയുടെ ശരീരം അത്ര ഫിറ്റ് അല്ലായിരുന്നു. അതുകൊണ്ടു തന്നെ ഭാഗ്മതിയുടെ പല രംഗങ്ങളിലും അനുഷ്‌കയ്ക്ക് അമിത വണ്ണമുള്ള പോലെ തോന്നിപ്പിച്ചു. ഡിജിറ്റല്‍ വിദ്യകള്‍ ഉപയോഗിച്ച് അനുഷ്‌കയുടെ ആകാരഭംഗി ശരിയാക്കാന്‍ അഞ്ച് കോടി രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചെലവഴിക്കുന്നത്. ക്വാളിറ്റിയുടെ കാര്യത്തില്‍ എത്ര രൂപ ചെലവ് വന്നാലും വിട്ടുവീഴ്ച്ച വേണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്. തീരെ വണ്ണം കുറഞ്ഞ അനുഷ്‌കയെയാവും സിനിമയില്‍ കാണാന്‍ കഴിയുക. 2018ലായിരിക്കും ചിത്ര തിയറ്ററുകളില്‍ എത്തുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക