Image

കൂട്ടുകക്ഷി സര്‍ക്കാര്‍: ജര്‍മനിയില്‍ ആദ്യവട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Published on 22 October, 2017
കൂട്ടുകക്ഷി സര്‍ക്കാര്‍: ജര്‍മനിയില്‍ ആദ്യവട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി
 
ബെര്‍ലിന്‍: തൂക്ക് പാര്‍ലമെന്റ് നിലവില്‍ വന്ന ജര്‍മനിയില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഔപചാരിക തുടക്കം. ആദ്യം വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ സഞ്ചരിക്കാന്‍ ഇനിയും ദൂരമേറെ എന്നാണ് മൂന്നു പ്രധാന പാര്‍ട്ടികളുടെയും പൊതു വിലയിരുത്തലുകള്‍.

സിഡിയുവും സിഎസ്യുവും ചേര്‍ന്ന ബ്ലോക്കിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഗ്രീന്‍ പാര്‍ട്ടിയെയും എഫ്ഡിപിയെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമം. മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം മുതല്‍ കാലാവസ്ഥാ നയം വരെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്തിയാല്‍ മാത്രമേ പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയെയും വ്യവസായ അനുകൂല വിഭാഗമായ എഫ്ഡിപിയെയും സര്‍ക്കാരില്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു സാധിക്കൂ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക