Image

ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിനു ഗുരുതര പരിക്ക്

Published on 22 October, 2017
ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിനു ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട രണ്ടു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്. ഉച്ചകഴിഞ്ഞു 2.30നു കണ്ണൂരിലേക്കു പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസിനു നേരെ വേളിക്കും കഴക്കൂട്ടത്തിനും മധ്യേയും, 2.50നു പുറപ്പെട്ട തിരുവനന്തപുരം ചെന്നൈ മെയിലിനു നേരെ കടയ്ക്കാവൂരിനു സമീപവുമാണു കല്ലേറുണ്ടായത്. 

കല്ലേറില്‍ രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. ഒരു യാത്രക്കാരിയുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റു. ചെന്നൈ ആവഡി നെഹ്‌റു നഗറില്‍ സബീന (42)യുടെ കണ്ണിനാണു ഗുരുതരമായി പരിക്കേറ്റത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക