Image

ബിജെപി അസഹിഷ്ണുത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി: കോടിയേരി

Published on 22 October, 2017
ബിജെപി അസഹിഷ്ണുത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി: കോടിയേരി
കാസര്‍ഗോഡ്: ബിജെപിയുടെ അസഹിഷ്ണുത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്കൂടി വെല്ലുവിളിയായി മാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫാസിസ്റ്റ് ശക്തിയായ ബിജെപിയാണ് ഏറ്റവും ആദ്യം എതിര്‍ക്കപ്പെടേണ്ട കക്ഷിയെന്നും കോണ്‍ഗ്രസിനു ബിജെപിയോടു മൃദുസമീപനമാണുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി. 

ബിജെപിയുടെ അസഹിഷ്ണുതാ നിലപാട് സിനിമാ സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണ്. ഇതിന് തെളിവാണ് തമിഴ്‌നാട്ടില്‍ വിജയ്യുടെ മെര്‍സല്‍ എന്ന സിനിമക്കെതിരായ പ്രതിഷേധം. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഫാസിസ്റ്റ് ശക്തിയായ ബിജെപിയാണ് ഏറ്റവും ആദ്യം എതിര്‍ക്കപ്പെടേണ്ട കക്ഷി. കോണ്‍ഗ്രസിന് ബിജെപിയോട് മൃദുസമീപനമാണുള്ളത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കാനാകില്ല കോടിയേരി പറഞ്ഞു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാന്പത്തിക നയങ്ങള്‍ ഒന്നാണ്. കോണ്‍ഗ്രസ് അത് തിരുത്തണം. നയപരിപാടികളില്‍ യോജിപ്പുള്ള കക്ഷികളുമായി മാത്രമെ ഇപ്പോള്‍ ദേശീയതലത്തില്‍ യോജിപ്പുണ്ടാക്കാനാകൂ എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക