Image

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്‌ പോലീസിന്റെ നോട്ടീസ്‌

Published on 22 October, 2017
സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്‌ പോലീസിന്റെ നോട്ടീസ്‌


കൊച്ചി: സ്വകാര്യ ഏജന്‍സിയെ സുരക്ഷ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട്‌ നടന്‍ ദിലീപിന്‌ പോലീസ്‌ നോട്ടീസ്‌ നല്‍കി. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സ്‌ എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷ ഏല്‍പ്പിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആലുവ ഈസ്റ്റ്‌ എസ്‌.ഐ ദിലീപിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. 

ആയുധധാരികളായ സുരക്ഷാ ഗാര്‍ഡുകള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ ലൈസസന്‍സം വ്യക്തിപരമായ വിവരങ്ങളും നല്‍കാനാണ്‌ പോലീസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി ദിലീപ്‌ ഇതുവരെ പോലീസിനെ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സുരക്ഷയ്‌ക്ക്‌ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതടക്കമുളള വിവരങ്ങളില്‍ പോലീസ്‌ വിശദീകരണം തേടിയിരിക്കുന്നത്‌.

ദിലീപ്‌ നാളെ തന്നെ നോട്ടീസിനു മറുപടി നല്‍കും. ഇക്കാര്യത്തില്‍ ദിലീപ്‌ കടുത്ത നിലപാട്‌ സ്വീകരിക്കുമെന്നാണ്‌ വിവരം. സ്വകാര്യ ഏജന്‍സിയെ നിയമിച്ച കാര്യത്തില്‍ നോട്ടീസ്‌ നല്‍കാന്‍ പോലീസിനുള്ള അവകാശത്തെ അടക്കം ദിലീപ്‌ ചോദ്യം ചെയ്യുമെന്നാണ്‌ അറിയുന്നത്‌. 

സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ നിയമപരമായി പോലീസിന്‌ ഇടപെടാന്‍ സാധിക്കില്ല എന്നാണ്‌ ദിലീപിന്‌ ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇക്കാര്യങ്ങളടക്കം വിശദമാക്കിയാകും ദിലീപ്‌ പോലീസിനു മറുപടി നല്‌കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക