Image

ഏഷ്യാ കപ്പ്‌ ഹോക്കി കിരീടം ഇന്ത്യയ്‌ക്ക്‌

Published on 22 October, 2017
ഏഷ്യാ കപ്പ്‌ ഹോക്കി കിരീടം ഇന്ത്യയ്‌ക്ക്‌

ഏഷ്യാ കപ്പ്‌ ഹോക്കിയില്‍ ഇന്ത്യയ്‌ക്കു കിരീടം. ഫൈനലില്‍ ശക്തരായ മലേഷ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ തുരത്തിയാണ്‌ ഇന്ത്യ ഏഷ്യന്‍ രാജക്കന്മാരായത്‌. ഇതോടെ, തോല്‍വിയറിയാതെ കിരീടം നേടുന്ന അപൂര്‍വ ബഹുമതിയില്‍ ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കി.

 മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ രമണ്‍ദീപ്‌ സിങ്ങും 29ാം മിനുട്ടില്‍ ലളിത്‌ ഉപാധ്യായയും ഇന്ത്യയ്‌ക്കുവേണ്ടി സ്‌കോര്‍ ചെയ്‌തപ്പോള്‍ 50 മിനുട്ടില്‍ ശാഹ്‌റില്‍ സബാഹ്‌ മലേഷ്യയുടെ ഗോളിനുടമയായി.

ഇന്ത്യന്‍ താരം അക്ഷദീപ്‌ സിങ്ങാണ്‌ കളിയിലെ കേമന്‍. ടൂര്‍ണമെന്റിലുടീളം മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടീം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ്‌ കിരീടത്തില്‍ മുത്തമിട്ടത്‌. സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഫൈനലില്‍ ഇടം നേടിയത്‌. അതേസമയം, ദക്ഷിണ കൊറിയയെ തുരത്തിയാണ്‌ മലേഷ്യ കലാശപ്പോരിന്‌ ടിക്കറ്റെടുത്തത്‌.

ഇതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പ്‌ നേട്ടം മൂന്നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക