Image

വാമിംഗ്‌ ടെക്‌നിക്‌ ഉപയോഗിച്ച കിഡ്‌നി സ്വീകരണം: ബ്രിട്ടീഷ്‌ വനിത ലോകത്തെ ആദ്യ വ്യക്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 09 March, 2012
വാമിംഗ്‌ ടെക്‌നിക്‌ ഉപയോഗിച്ച കിഡ്‌നി സ്വീകരണം: ബ്രിട്ടീഷ്‌ വനിത ലോകത്തെ ആദ്യ വ്യക്തി
ലണ്‌ടന്‍: ഒരിക്കലും തകരാത്ത ഒരു റെക്കോഡാണ്‌ ഡെബോറ ബ്ലാക്ക്വെല്‍ സ്വന്തമാക്കിയിരിക്കുന്നത്‌. വാമിംഗ്‌ ടെക്‌നിക്‌ ഉപയോഗിച്ച്‌ ട്രീറ്റ്‌ ചെയ്‌ത ഡോണര്‍ കിഡ്‌നി സ്വീകരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയാണ്‌.

എല്ലാ ദിവസവും ഒന്‍പതു മണിക്കൂര്‍ വീതം ഡയാലിസിസ്‌ നടത്തിയിരുന്ന അവസ്ഥയില്‍നിന്ന്‌ ഇപ്പോള്‍ മുക്തയായിരിക്കുന്ന ഡെബോറ. രണ്‌ടു വര്‍ഷമായി കിഡ്‌നി തകരാറ്‌ അലട്ടുകയായിരുന്നു. പോളിസിസ്‌റ്റിക്‌ കിഡ്‌നി ഡിസീസ്‌ ആയിരുന്നു ഇവര്‍ക്ക്‌. ഇതു ജനിതക പ്രശ്‌നമായതിനാല്‍ കിഡ്‌നി മാറ്റിവച്ചാലും സാധാരണ പ്രയോജനം ചെയ്യാറില്ല.

ഇവരുടെ ഇരുപത്തിമൂന്നാം വയസിലാണ്‌ പോളിസിസ്റ്റിക്‌ എന്ന കിഡ്‌നി പ്രോബ്‌ളം വൈദ്യശാസ്‌ത്രം തിരിച്ചറിഞ്ഞത്‌. ഈ സാഹചര്യത്തിലാണ്‌ വാമിംഗ്‌ ട്രീറ്റ്‌മെന്റ്‌ നടത്തിയ ശേഷം ഡോണറുടെ കിഡ്‌നി വച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിനു ഡോക്ടര്‍മാര്‍ മുതിര്‍ന്നത്‌. ഇതു പൂര്‍ണ വിജയമാകുകയും ചെയ്‌തിരിക്കുകയാണിപ്പോള്‍. ബ്രിട്ടിലെ ലെസ്റ്റര്‍ ഹോസ്‌പിറ്റലിലാണ്‌ ഇവരുടെ സര്‍ജറി നടന്നത്‌. സ്വന്തമായി ഒരു കുട്ടിയുള്ള ഈ അമ്പത്താറുകാരി മറ്റു നാലുകുട്ടികളുടെ വളര്‍ത്തമ്മ കൂടിയാണ്‌.
വാമിംഗ്‌ ടെക്‌നിക്‌ ഉപയോഗിച്ച കിഡ്‌നി സ്വീകരണം: ബ്രിട്ടീഷ്‌ വനിത ലോകത്തെ ആദ്യ വ്യക്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക