Image

ഒരു കോടി വാഗ്‌ദാനം ചെയ്‌തു'; ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ഹാര്‍ദിക്‌ പട്ടേലിന്‍റെ അനുയായി

Published on 23 October, 2017
ഒരു കോടി വാഗ്‌ദാനം ചെയ്‌തു'; ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ഹാര്‍ദിക്‌ പട്ടേലിന്‍റെ അനുയായി


അഹമ്മദാബാദ്‌: ഒരു കോടി വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പാട്ടീദാര്‍ നേതാവും ഹാര്‍ദിക്‌ പട്ടേലിന്റെ അനുയായിയുമായ നരേന്ദ്ര പട്ടേല്‍ രംഗത്ത്‌. മാധ്യമങ്ങള്‍ക്ക്‌ മുന്‍പാകെയാണ്‌ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍. മുന്‍കൂറായി ലഭിച്ച തുക മാധ്യമങ്ങള്‍ക്ക്‌ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

പാട്ടീദാര്‍ നേതാക്കളായ വരുണ്‍ പട്ടേലും രേഷ്‌മ പട്ടേലും ബിജെപിയില്‍ ചേര്‍ന്നതിന്‌ പിന്നാലെയാണ്‌ ആരോപണങ്ങളുമായി നരേന്ദ്ര പട്ടേല്‍ രംഗത്തെത്തിയത്‌. ഞായറാഴ്‌ച വൈകി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍. വരുണ്‍ പട്ടേലാണ്‌ ബിജെപിയിലേകക്‌ ചേരാന്‍ ഇടനിലക്കാരനായി നിന്നതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

അഹമ്മദാബാദിലേക്കും ഗാന്ധിനഗറിലേക്കും തന്നെ കൂട്ടിക്കൊണ്ടുപോയി. അദ്‌ലാജിനു സമീപത്തെ ഓഫീസില്‍വച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു ഭായി ഉള്‍പ്പെടെയുള്ളവരെ പരിചപ്പെടുത്തി. അവിടെവെച്ച്‌ വരുണാണ്‌ പത്ത്‌ ലക്ഷം രൂപ നല്‍കിയത്‌. ബാക്കി 90 ലക്ഷം രൂപ നാളെ പാര്‍ട്ടി പരിപാടിക്ക്‌ ശേഷം നല്‍കാമെന്ന്‌്‌ പറഞ്ഞിരുന്നുവെന്നും നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.

റിസര്‍വ്‌ ബാങ്ക്‌ പണം നല്‍കാമെന്ന്‌ പറഞ്ഞാല്‍ പോലും ബിജെപിയില്‍ ചേരില്ല. ബിജെപിയുടേയും വരുണ്‍ പട്ടേലിന്റേയും ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നുകാട്ടാനാണ്‌ പണം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക