Image

ബില്‍ക്കിസ്‌ ബാനു കേസ്‌: പൊലീസുകാര്‍ക്കെതിരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ സുപ്രീംകോടതി

Published on 23 October, 2017
ബില്‍ക്കിസ്‌ ബാനു കേസ്‌: പൊലീസുകാര്‍ക്കെതിരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ സുപ്രീംകോടതി


2002 ലെ ഗുജറാത്ത്‌ കലാപകാലത്ത്‌ ബില്‍ക്കിസ്‌ബാനു കൂട്ടബാത്സംഗത്തിനിരയായതുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത്‌ സര്‍ക്കാരിനെതിരെ സുപ്രീംകോടതി. അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ കേസ്‌ പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ബില്‍ക്കിസ്‌ബാനു നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ഇക്കഴിഞ്ഞ മെയില്‍ കേസിലെ മൂന്ന്‌ പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളുകയും ചെയ്‌തിരുന്നു. കൃത്യമായ തെളിവില്ലാതെ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.



2005 ജനുവരിയിലാണ്‌ ബില്‍ക്കിസ്‌ബാനു കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ആരംഭിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക