Image

താജ്‌മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം: നിലപാട്‌ വ്യക്തമാക്കി യോഗി ആദിത്യനാഥ്‌

Published on 23 October, 2017
താജ്‌മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം:  നിലപാട്‌ വ്യക്തമാക്കി യോഗി ആദിത്യനാഥ്‌


ലഖ്‌നൗ: താജ്‌മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. താജ്‌മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും യോഗി വ്യക്തമാക്കി.താജ്‌മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്‌. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്‌ താജ്‌മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ്‌വ്യക്തമാക്കി.

ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌അയോധ്യയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്‌. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അയോധ്യക്ക്‌ ഇടം ലഭിക്കുമെന്നു കരുതുന്നതായും യോഗികൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക