Image

വിയന്നയില്‍ യൂറോപ്യന്‍ ഹിന്ദുഫോറം കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 28ന്‌

Published on 09 March, 2012
വിയന്നയില്‍ യൂറോപ്യന്‍ ഹിന്ദുഫോറം കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 28ന്‌
വിയന്ന: യൂറോപ്യന്‍ ഹിന്ദു ഫോറം യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 28ന്‌ (ബുധന്‍) ബ്രസല്‍സില്‍ ഹൈന്ദവ സംസ്‌കാരം യൂറോപ്പിനു നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തെക്കുറിച്ച്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നു.

യൂറോപ്യന്‍ പൗരത്വത്തില്‍ അധിഷ്‌ഠിതമായ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക, കെട്ടുറപ്പുള്ള സമുദായങ്ങളെ കെട്ടിപ്പടുക്കുവാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങളെ സഹായിക്കുക, ഇന്ത്യന്‍ ഹിന്ദു ആചാരങ്ങളെ സഹായിക്കുക, ഇന്ത്യന്‍ ഹിന്ദു ആചാരങ്ങളുടെ പിന്‍ബലത്തോടുകൂടി യൂറോപ്യന്‍ മാനുഷിക മൂല്യങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ്‌ യൂറോപ്യന്‍ ഹിന്ദു ഫോറത്തിന്റെ ലക്ഷ്യം.

വേദങ്ങളിലൊന്നും ഇന്ത്യന്‍ ഹിന്ദു ആചാരവിചാരങ്ങളെ (ethos) ഒരു മതമായി രേഖപ്പെടുത്തിയിട്ടില്ല. ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന എല്ലാവരും ഹിന്ദു ആചാര വിചാരങ്ങളുടെ അതിപ്രസരം അനുഭവിച്ചവരും തുടര്‍ന്ന്‌ അനുഭവിക്കുന്നവരും ആണ്‌. ഈ യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ യൂറോപ്പില്‍ ജീവിക്കുന്ന എല്ലാ ഭാരതീയര്‍ക്കും ഹൈന്ദവസംസ്‌കാരം യൂറോപ്പിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ www.hinduforum.eu
വിയന്നയില്‍ യൂറോപ്യന്‍ ഹിന്ദുഫോറം കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക