Image

ജര്‍മ്മനിയില്‍ 18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാര്‍

ജോര്‍ജ് ജോണ്‍ Published on 23 October, 2017
ജര്‍മ്മനിയില്‍ 18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാര്‍
ബെര്‍ലിന്‍: ജര്‍മ്മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്  18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാര്‍ ജര്‍മ്മനിയില്‍ ഉള്ളതായി കണ്ടെത്തി. ഇത് ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യവും, ജര്‍മന്‍ ജനതക്ക് തനതായ വ്യക്ത്യത്വം അധികം താമസിയാതെ നഷ്ടപ്പെടുമെന്നതിന്റെ സൂചനയുമായി സ്റ്റാറ്റിക്‌സ് ബ്യൂറോ വക്താവ് സൂചിപ്പിച്ചു. ഏറ്റവും കൂടുതല്‍ കുടിയേറ്റ പശ്ചാത്തലമുള്ളവര്‍ താമസിക്കുന്നത് ബ്രേമന്‍, ഹെസന്‍, ഹംബൂര്‍ഗ്, ബാഡന്‍ വ്യൂട്ടന്‍ബെര്‍ഗ്, ബെര്‍ലിന്‍, നോര്‍ഡ്‌റൈന്‍ വെസ്റ്റ്ഫാളന്‍ എന്നീ സംസ്ഥാനങ്ങളിലാണ്.

ഈ പുതിയ കണക്കനുസരിച്ച് അനൗദ്യേകികമായി ജര്‍മ്മനി ഒരു കുടിയേറ്റ രാജ്യമായി കണക്കാക്കാം. ജര്‍മ്മനിയിലെ 18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാരില്‍ 4.3 മില്യണ്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജര്‍മ്മനിയില്‍ വന്ന് താമസമാക്കിയവരും ഉള്‍പ്പെടും. ജര്‍മ്മനിയില്‍ കുടിയേറിയ വിദേശ പശ്ചാത്തലമുള്ള താമസക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സിറിയ, റുമേനിയ, പേളണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.

ജര്‍മ്മനിയില്‍ 18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക