Image

കന്നുകാലികള്‍ക്ക്‌ ഹോസ്റ്റല്‍ പണിയാന്‍ ഹരിയാന സര്‍ക്കാര്‍

Published on 23 October, 2017
കന്നുകാലികള്‍ക്ക്‌ ഹോസ്റ്റല്‍ പണിയാന്‍ ഹരിയാന സര്‍ക്കാര്‍


ചണ്ഡീഗണ്ഡ്‌: കന്നുകാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോസ്റ്റല്‍ പണിയാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ കാലി വളര്‍ത്തലിനു സഹായകമാകുന്ന രീതിയിലുള്ള ഹോസ്റ്റലുകള്‍ ആരംഭിക്കാനാണ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌.


ഹരിയാനയിലെ മൃഗസംരക്ഷമ വകുപ്പ്‌ മന്ത്രി ഓം പ്രകാശ്‌ ദന്‍കറാണ്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. പാലിനാവശ്യമായ രീതിയില്‍ കന്നുകാലി വളര്‍ത്തുന്നവരാകും സര്‍ക്കാര്‍ പദ്ധതിയുട ഗുണഭോക്താക്കള്‍.

ഇതിനായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ 50 മുതല്‍ 100 ഏക്കര്‍ വരെ ഏറ്റെടുക്കാനും 'പേയിങ്‌ ഗസ്റ്റ്‌' രീതിയിലുള്ള ഹോസറ്റലുകള്‍ സ്ഥാപിക്കാനും ഒരുങ്ങുകയാണെന്നാണ്‌ മന്ത്രി പറയുന്നത്‌. പശു, എരുമ തുടങ്ങി എല്ലാ കറവമൃഗങ്ങളെയും ഇവിടെ താമസിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ ഓം പ്രകാശ്‌ ദന്‍കര്‍ പറഞ്ഞു.

ഇതിനു പുറമേ ക്ഷീര വ്യവസായം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി ഡയറി ഫാമുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്‌. '50 വരെ കറവ മൃഗങ്ങള്‍ ഉള്‍കൊള്ളുന്ന പാല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പലിശ രഹിത വായ്‌പ നല്‍കും. വായ്‌പ ഏഴു വര്‍ഷം കൊണ്ട്‌ തിരിച്ചടച്ചാല്‍ മതിയാകും.' മന്ത്രി പറഞ്ഞു.


ഒക്ടോബര്‍ 27 നു ജാജറില്‍ ആരംഭിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന 'ഹരിയാന സ്വര്‍ണ ജയന്തി ക്യാറ്റില്‍ ഫെയര്‍' ഹരിയാന ഗവര്‍ണര്‍ കപ്‌താന്‍ സിങ്ങ്‌ ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യാതിഥിയായിരിക്കുമെന്നും പറഞ്ഞ മന്ത്രി മേളയില്‍ ദിവസം 15000 ഓളം കൃഷിക്കാര്‍ പങ്കെടുക്കുമെന്നും പറഞ്ഞു.

മേളയില്‍ 2500 കന്നുകാലികള്‍പങ്കെടുക്കുമെന്നുംമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക