Image

ജനങ്ങള്‍ നോക്കി നില്‍ക്കെ യുവതിയെ പീഡിപ്പിച്ചു

Published on 23 October, 2017
ജനങ്ങള്‍ നോക്കി നില്‍ക്കെ യുവതിയെ പീഡിപ്പിച്ചു

ഹൈദരാബാദ്‌: പട്ടാപ്പകല്‍ യുവതിയെ നഗരനടുവില്‍ ബലാത്സംഗം ചെയ്‌തയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വിശാഖപട്ടണത്താണ്‌ ഞെട്ടിക്കുന്ന സംഭവം നടന്നത്‌. ബലാത്സംഗം ചെയ്‌ത 20കാരന്‍ ഗഞ്ചി ശിവയാണ്‌ പോലീസ്‌ പിടിയിലായത്‌.

വിശാഖപട്ടണം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ മരച്ചുവട്ടിലിരുന്ന സ്‌ത്രീയെ ശിവ കടന്നു പിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വഴിയരികിലൂടെ നിരവധി ജനങ്ങള്‍ കടന്നു പോയിട്ടും ഈ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറായില്ല. യുവാവ്‌ മദ്യലഹരിയിലായിരുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍ മൊബൈലില്‍ പകര്‍ത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക