Image

കാര്‍ട്ടോസാറ്റ്‌ വിക്ഷേപണം ഡിസംബറില്‍

Published on 23 October, 2017
കാര്‍ട്ടോസാറ്റ്‌ വിക്ഷേപണം ഡിസംബറില്‍

ന്യൂദല്‍ഹി: ഐഎസ്‌ആര്‍ഒയുടെ വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌ രണ്ട്‌ ഡിസംബറില്‍ വിക്ഷേപിക്കും. ഇതിനൊപ്പം വിദേശ രാജ്യങ്ങളുടെ 30 ചെറു ഉപഗ്രങ്ങളും ബഹിരാകാശത്ത്‌ എത്തിക്കുമെന്ന്‌ വിഎസ്‌എസ്‌സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ അറിയിച്ചു.

ദിശനിര്‍ണ്ണയ ഉപഗ്രമായ ഐആര്‍എ്‌എസ്‌എസ്‌ ഒന്ന്‌ എക്കു പകരമുള്ള ഉപഗ്രഹവും വൈകാതെ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിക്കും.ഇതിനായുള്ള തീവ്ര ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞരെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഐ.ആര്‍.എന്‍.എസ്‌.എസ്‌1എയുടെ വിക്ഷേപണമായിരിക്കും ലക്ഷ്യമെന്നും ഡോ.ശിവന്‍ വ്യക്തമാക്കി.

നേരത്തെ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിച്ച ഗതിനിയന്ത്രണ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ്‌1എച്ച്‌ പരാജയപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക