Image

ഇന്ത്യന്‍ വംശജന്‍ മുന്‍ കൗണ്‍സിലര്‍ക്ക്‌ ലൈംഗിക ആക്രമണത്തിന്റെ പേരില്‍ പിഴ

ജോസ്‌ കുമ്പിളുവേലില്‍ Published on 09 March, 2012
ഇന്ത്യന്‍ വംശജന്‍ മുന്‍ കൗണ്‍സിലര്‍ക്ക്‌ ലൈംഗിക ആക്രമണത്തിന്റെ പേരില്‍ പിഴ
ലണ്‌ടന്‍: ലേബര്‍ പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലറും ഇന്ത്യന്‍ വംശജനുമായ മനീഷ്‌ സൂദിന്‌ പിഴ വിധിച്ചു. രണ്‌ടു സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരേ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണിത്‌.

ഗോര്‍ഡന്‍ ബ്രൗണ്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായിരുന്നു എന്ന അഭിപ്രായപ്രകടനം നടത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ്‌ വിവാദം സൃഷ്ടി ച്ച ആളാണ്‌ നാല്‍പ്പതുകാരനായ സൂദ്‌.

ലൈംഗിക ആക്രമണ ശ്രമം സംബന്ധിച്ച കേസ്‌ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയാണ്‌ പരിഗണിച്ചത്‌. വിചാരണ വേളയില്‍ സൂദ്‌ കുറ്റം സമ്മതിച്ചു. മൂന്നു വര്‍ഷം സാമൂഹ്യ സേവനവും കോടതി വിധിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. രണ്‌ട്‌ ടീനേജ്‌കാരികളാണ്‌ ഇയാള്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയത്‌. യുകെയിലെ ആദ്യത്തെ ഏഷ്യന്‍ വനിതാ ലോര്‍ഡ്‌ മേയറായ മഞ്‌ജുളാ സൂദിന്റെ മകനാണ്‌ മനീഷ്‌.
ഇന്ത്യന്‍ വംശജന്‍ മുന്‍ കൗണ്‍സിലര്‍ക്ക്‌ ലൈംഗിക ആക്രമണത്തിന്റെ പേരില്‍ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക