Image

സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം ചാമ്പ്യന്മാര്‍

Published on 23 October, 2017
സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം ചാമ്പ്യന്മാര്‍

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം ജില്ലയ്‌ക്ക്‌ കിരീടം. നിലവിലെ ജേതാക്കളായ പാലക്കാട്‌ രണ്ടാം സ്ഥാനവും കോഴിക്കോട്‌ മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസില്‍ കിരീടം നിലനിര്‍ത്തി. കോഴിക്കാട്‌ പുല്ലൂരാംപാറ സ്‌കൂളാണ്‌ രണ്ടാം സ്ഥാനത്ത്‌.

എറണാകുളം ജില്ല നേരത്തെ തന്നെ ജേതാക്കളാകുമെന്ന്‌ ഉറപ്പായിരുന്നു. ജില്ലയിലെ പ്രമുഖ സ്‌കൂളുകളായ കോതമംഗലം മാര്‍ ബേസിലിന്റെയും സെന്റ്‌ ജോര്‍ജിന്റെയും കുതിപ്പിലാണ്‌ ഇത്തവണ എറണാകുളം കിരീടം തിരിച്ചുപിടിച്ചത്‌.

വര്‍ഷങ്ങളായി ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുന്ന പാലക്കാട്‌ ജില്ലയിലെ സ്‌കൂളുകള്‍ ഇത്തവണയും എറണാകുളത്തിന്‌ വെല്ലുവിളിയുയര്‍ത്തിയെങ്കിലും പാലക്കാടിന്‌ ഇത്തവണ രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക