Image

അഞ്ചാം തവണ ശബരിമല യാത്ര; വില്ലി ജോണ്‍ ജേക്കബിന് ഇത് ആനന്ദ നിര്‍വൃതി

അനില്‍ കെ പെണ്ണുക്കര Published on 23 October, 2017
അഞ്ചാം തവണ ശബരിമല യാത്ര; വില്ലി ജോണ്‍ ജേക്കബിന് ഇത് ആനന്ദ നിര്‍വൃതി
"പാലിലും നെയ്യിലും അഭിഷിക്തനായ അയ്യപ്പ സ്വാമിയെ കാണുന്നത് കോടി പുണ്യം. ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കുന്നത് എന്തെന്നില്ലാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ് എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉണ്ടാവുന്ന അനുഭവം. "

അഞ്ചാം തവണ ശബരിമല യാത്ര നടത്തി തിരികെ എത്തിയ വില്ലി ജോണ്‍ ജേക്കബ് അയ്യപ്പനെ കുറിച്ച് ഇങ്ങനെ പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന മത വൈരങ്ങളെ കുറിച്ച് ഓര്‍ത്തുപോയി.അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒരുകാലത്തു സജീവ് സാന്നിധ്യമായിരുന്ന വില്ലി ജോണ്‍ ജേക്കബ് ഇപ്പോള്‍ ലാസ് വെഗാസില്‍ സംഘടനാ പ്രവര്‍ത്തനമൊക്കെ മതിയാക്കി പള്ളിയും പ്രവര്‍ത്തനങ്ങളുമായി സജീവമാണ് .പക്ഷെ നാട്ടിലെത്തിയാല്‍ വാവര് സ്വാമിയുടെ കൂടി സുഹൃത്തായ അയ്യപ്പനെ കാണാന്‍ പോകും . അത് ഒരു അനുഭവം ആണെന്ന് അദ്ദേഹം ഋല മലയാളിയോട് പറഞ്ഞു.

"അവനവനിലെ ഈശ്വരനെ സ്ഫുടം ചെയ്‌തെടുക്കുന്ന യജ്ഞമാണ് ശബരിമല യാത്ര. ഓരോ യാത്ര കഴിയുമ്പോഴും യാത്രികന്റെ മനസ്സ് പക്ഷിത്തൂവലു പോലെ ഭാരമില്ലാതാവുന്നത്. ഉള്ളിലെ അഹന്തയുടെ സാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രശാന്തമായ ശൂന്യത. ആ അനുഭൂതിയുടെ നിറവ് നമ്മെ തിരിച്ചു കൊണ്ടുവരുന്നു, അയ്യപ്പനെ ആരാധിക്കുക മാത്രമല്ല തീര്‍ത്ഥാടന ലക്ഷ്യം. ഓരോ ചുവടിലും പ്രകൃതിയെ അറിഞ്ഞ്, ആരാധിച്ച് മുന്നോട്ടു പോകുന്ന യാത്ര മണ്ണിനെ, കാടിനെ, ജീവനെ അറിഞ്ഞ് ഒടുവില്‍ സ്രഷ്ടാവിന്റെ മുന്നിലെത്തി സര്‍വ്വം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയിക്കുന്ന ഒന്നാണ്.എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഇത് തന്നെ .ക്രിസ്തുവിന്റെ സഹനവും ഇത് തന്നെ.അദ്ദേഹം പറയുന്നു. ഇരുമുടികെട്ടുമേന്തി കാട്ടിനുള്ളിലൂടെ ദീര്‍ഘദൂരം നടന്ന് നേടുന്ന ദര്‍ശന സൌഭാഗ്യം മാത്രമല്ല ശബരിമലയുടെ പുണ്യം. ഈ ദീര്‍ഘയാത്രയിലൂടെ മനസ്സും ശരീരവും സ്ഫുടം ചെയ്ത് ഓരോ ഭക്തനുമറിയുന്നത്, അഹം ബ്രഹ്മാസ്മി എന്ന സത്യം.നാം അവിടെ ചെന്നാലോ "തത്വമസി ".അത് നീയാകുന്നു.നാം അന്വേഷിച്ചത് നാം തന്നെ .അത് തന്നെയാണ് യഥാര്‍ത്ഥ ദൈവ സങ്കല്‍പ്പവും . ശ്രീകോവിലിന്നകത്ത് ഉള്ള ഭഗവല്‍രൂപത്തെയും പുറത്ത് പ്രാര്‍ത്ഥന നിരതനായിരിക്കുന്ന ഭക്തനെയും അയ്യപ്പന്‍ എന്ന ഒരേ നാമത്തില്‍ വിളിക്കപ്പെടുന്ന അപൂര്‍വ വേദിയാണ് ശബരിമല. മനുഷ്യനെ ദൈവത്തോളമുയര്‍ത്തുന്ന പുണ്യസ്ഥാനം. അഥവാ, മനുഷ്യനിലെ ദൈവത്തെ അംഗീകരിക്കുന്ന ദേവന്റെ ഇടം .അങ്ങനെയും ഞാന്‍ ശബരിമലയെ സ്‌നേഹിക്കുന്നു.അടുത്ത വര്‍ഷവും പോകണം."

കൊച്ചുമകന്റെ മാമ്മോദിസയ്ക്കു കുടുംബ സമേതം നാട്ടില്‍ എത്തിയപ്പോള്‍ ആണ് ശബരിമല യാത്ര .കുടുംബത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്.1972 ല്‍ ഡിഗ്രി പഠനത്തിന് ശേഷം വില്ലി ജോണ്‍ ജേക്കബ് സൗദിയില്‍ എത്തി . പിന്നെ കുടുംബം ,കുട്ടികള്‍,2003 ഇല്‍ മൈഗ്രെഷനോടെ അമേരിക്കയില്‍ .നാട്ടില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ .അമേരിക്കയില്‍ എത്തിയ ശേഷം ലാസ് വെഗാസില്‍ മലയാളി സംഘടനാ പ്രവര്‍ത്തനം.ഇപ്പോള്‍ എല്ലാം ഒഴിവാക്കി സ്വസ്ഥം കുടുംബ ഭരണം ,പള്ളിയും ,അല്പം ചാരിറ്റി പ്രവര്‍ത്തനവും.
സുഖമായി മുന്നോട്ട് പോകുന്ന ജീവിതം.
സ്വാമി ശരണം ..
അഞ്ചാം തവണ ശബരിമല യാത്ര; വില്ലി ജോണ്‍ ജേക്കബിന് ഇത് ആനന്ദ നിര്‍വൃതി
Join WhatsApp News
ജഗജില്ലി ഭാര്യ 2017-10-23 14:00:25
വീട്ടിൽ  ഞാനുമായി യോചിക്കാത്തതുകൊണ്ടു ശബരിമലക്ക് പോകുന്നതാണ് . ശബരിമലയിൽ ഇപ്പോൾ സ്ത്രീകൾക്ക് പോകാൻ പാടില്ല. അവിടെ സ്ത്രീകൾ ചെല്ലാൻ തുടങ്ങുമ്പോൾ ഇയാളുടെ പോക്ക് നില്ക്കും. താൻ മലയാറ്റൂർ മല കേറിയാലും ശ്രബരിമല കേറിയാലും തനിക്ക് രക്ഷയില്ലടോ   വില്ലിസ്വാമി
കുളംകലക്കി 2017-10-23 14:52:52

അടുത്ത തവണ പോകുമ്പോൾ താൻ ക്രിസോസ്റ്റം തിരുമേനിയേം വിളിച്ചോ. നമ്മക്ക് ഈ മതത്തിന്റെ വേലിക്കെട്ടുകൾ പൊളിക്കണം സ്വാമി. മെപ്പോട്ട് നോക്കിയാൽ ആകാശം കീഴോട്ട് നോക്കിയാൽ ഭൂമി.


Jack Daniel 2017-10-23 15:33:00
ഇതാണ് 'spirit'-ന്റെ കളി
Johny 2017-10-23 20:14:12
തത്വമസി, അഹം ബ്രഹ്‌മാസ്‌മി, ഞാൻ നിന്നിൽ വസിക്കുന്നു. അതായത് ഞാൻ നിന്നിൽത്തന്നെ ഉണ്ടെടാ കൂവേ എന്ന്.  ഇത് തന്നെ തച്ചന്റെ മകനും പറഞ്ഞു. അത് ഒന്നും മനസ്സിലാവാതെ അച്ചായന്മാർ കെട്ടു നിറച്ചു ശബരിമലക്കും അത് കഴിഞ്ഞു ഒരു മരം വെട്ടി കുരിശും ഉണ്ടാക്കി മലയാറ്റൂർക്കും വെച്ച് പിടിച്ചിട്ടു കാര്യമില്ല. ഈശൻ ഉള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ല പള്ളിയിൽ  അതിനറിവുള്ളൊരാരാനും വേണ്ടേ പാതിരിയായി (Samuel Koodal)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക