Image

വിവാദം തുണച്ചു, മെര്‍സല്‍ അഞ്ച് ദിവസത്തിനുള്ളില്‍ 150 കോടി ക്ലബ്ബില്‍

Published on 23 October, 2017
വിവാദം തുണച്ചു, മെര്‍സല്‍ അഞ്ച് ദിവസത്തിനുള്ളില്‍ 150 കോടി ക്ലബ്ബില്‍

വിജയ്!യെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ വന്‍ ഹിറ്റായിരിക്കുകയാണ്. മൂന്ന് ഗെറ്റപ്പില്‍ വിജയ് എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടി ക്ലബ്ബിലെത്തി. ചിത്രത്തിലെ ചില ഡയലോഗുകള്‍ വിവാദമായതോടെ ചിത്രം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇത് കളക്ഷന്‍ ഉയരാന്‍ ചിത്രത്തെ സഹായിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ നിന്നുമാത്രം 80 കോടിയോളം നേടിയ സിനിമ 130 കോടി ഇന്ത്യയില്‍ നിന്നും കണ്ടെത്തി. നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍, സാമന്ത അക്കിനേനി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ്.ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക