Image

മല്ലു ഗേള്‍ എന്ന് വിളിക്കരുത്, കലിപ്പിലാണ് സായി പല്ലവി

Published on 23 October, 2017
മല്ലു ഗേള്‍ എന്ന് വിളിക്കരുത്, കലിപ്പിലാണ് സായി പല്ലവി

മലയാള സിനിമയില്‍ തുടക്കം കുറിച്ച് ഇപ്പോള്‍ ടോളിവുഡിലും ഹിറ്റായിരിക്കുകയാണ് സായ് പല്ലവി. ടോളിവുഡില്‍ സായിയെ ഒരു മലയാളി പെണ്‍കുട്ടിയായിട്ടാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ മല്ലു ഗേള്‍ എന്നു കേള്‍ക്കുന്നത് തന്നെ കലിപ്പാണ് സായിക്ക്.

താന്‍ മലയാളിയല്ലെന്നും തമിഴ് പെണ്‍കുട്ടിയാണെന്ന് പറഞ്ഞിട്ടും മല്ലു ഗേള്‍ എന്ന വിശേഷണം തുടരുകയാണ്. ചില തെലുങ്ക് മാധ്യമങ്ങളില്‍ മലയാളി ആണെന്നാണ് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഫിദ ആദ്യ ചിത്രം വന്‍ വിജയമായതോടെയാണ് സായി തെലുങ്കില്‍ പ്രശസ്തയായത്. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചതു കൊണ്ടാകണം സായിയെ പലരും മലയാളിയെന്നു തെറ്റിദ്ധരിക്കുന്നത്. എന്നാല്‍ താന്‍ കോയമ്പത്തൂരില്‍ ജനിച്ചു വളര്‍ന്ന തനി തമിഴ് പെണ്‍കുട്ടിയാണെന്ന് ആവര്‍ത്തിച്ച് പറയുകയാണ് സായി പല്ലവി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക